Categories
kerala

ദിനനിക്ഷേപ പദ്ധതിഏജന്റുമാർക്ക് ഗ്രാറ്റുവിറ്റിയും മറ്റു ആനുകൂല്യങ്ങളും അനുവദിക്കണം-ഗ്രാമീൺ ബാങ്ക് ഡെപ്പോസിറ്റ് കലക്ടേർസ് യൂണിയൻ

ഗ്രാമീണ മേഖലയിലെ സാമ്പത്തിക ഇടപാടുകൾക്ക്‌ ബാങ്കുകൾ കൂടുതൽ ക്യാഷ്‌ലെസ് സംവിധാനങ്ങൾ
ഉപയോഗപ്പെടുത്തുന്നത് ബാങ്കുകളിലെ ദിന നിക്ഷേപ ഏജന്റുമാരുടെ തൊഴിൽ സുരക്ഷിതത്വത്തിനു കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നു കേരള ഗ്രാമീൺ ബാങ്ക് ഡെപ്പോസിറ്റ് കലക്ടേർസ് യൂണിയൻ ഏഴാം സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു. ബാങ്കിലെ ദിനനിക്ഷേപ പദ്ധതിയിലെ ഏജന്റുമാർക്ക് സുപ്രീം കോടതി വിധി പ്രകാരമുള്ള ഗ്രാറ്റുവിറ്റിയും മറ്റു തൊഴിൽ ആനുകൂല്യങ്ങളും അനുവദിക്കാൻ അടിയന്തിര നടപടികൾ ഉണ്ടാവണമെന്ന് യൂണിയൻ സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ കെജിബി മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു.

കോഴിക്കോട് ചാവശ്ശേരി സദാശിവൻ നഗറിൽ (നളന്ദ ഓഡിറ്റോറിയം) നടന്ന സമ്മേളനത്തിൽ പ്രസിഡന്റ്‌ ജനാർദ്ദനൻ നീലേശ്വരം അദ്ധ്യക്ഷനായി. പ്രസിഡന്റ്‌ ജനാർദ്ദനൻ നീലേശ്വരം പതാക ഉയർത്തി .
കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വക്കറ്റ് പി ഗവാസ് സമ്മേളനത്തിലെ മുഖ്യാതിഥി ആയിരുന്നു. ബാങ്കിൽ നാല്പത് വർഷം പൂർത്തിയാക്കിയ യൂണിയൻ അംഗങ്ങൾക്കു മുഖ്യാതിഥി ഉപഹാരങ്ങൾ നൽകി ആദരിച്ചു. യൂണിയന്റെ വിദ്യാഭ്യാസ എൻഡോവ്മെന്റും മോമെന്റോയും സമ്മേളനത്തിൽ വെച്ചു മുഖ്യാതിഥി സമർപ്പിച്ചു. ജനറൽ സെക്രെട്ടറി കുഞ്ഞിമുഹമ്മദ് കിഴിശ്ശേരി പ്രവർത്തന റിപ്പോർട്ടും ട്രഷറർ വിജയകുമാർ വരവ് ചിലവും അവതരിപ്പിച്ചു.

thepoliticaleditor
ഭാരവാഹികൾ (ഇടത്തുനിന്ന് )ജനാർദ്ദനൻ വി നീലേശ്വരം – പ്രസിഡണ്ട്
കുഞ്ഞുമുഹമ്മദ് കിഴിശ്ശേരി – ജനറൽ സെക്രട്ടറി,കെ ടി വിജയകുമാർ എആർ നഗർ -ട്രഷറർ

കുഞ്ഞിമുഹമ്മദ് ഞെട്ടിക്കുളം, അലവിക്കുട്ടി എം.കെ (സെക്രട്ടറി , ഡെപ്പോസിറ്റ് കലക്ടേർസ്ർ അസോസിയേഷൻ ) ബാലചന്ദ്രൻ സി.പി.(ഗ്രാമീണ ബാങ്ക് റിട്ടയറീസ് ഫോറം )അലവിക്കുട്ടി പെരിന്തൽ മണ്ണ, ശശീന്ദ്രൻ തിരൂർക്കാട്, നന്ദനൻ പയ്യന്നൂർ,ജോൺ മാനന്തവാടി, മൊയ്‌ദീൻ കുഞ്ഞി മാനിപുരം, പ്രഭാകരൻ കൊയിലി , അനുകുമാർ എറണാകുളം, വർഗീസ് കോട്ടയം, വിനോദ് കുമാർ കൊല്ലം , എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.

പുതിയ സംസ്ഥാന ഭാരവാഹികളായി ജനാർദ്ദനൻ നീലേശ്വരം (പ്രസിഡന്റ്‌),കുഞ്ഞിമുഹമ്മ് ഞെട്ടിക്കുളം (ചെയർമാൻ) ,നന്ദനൻ പയ്യന്നൂർ, കൈലാസ് നാഥ്‌ മലപ്പുറം(വൈസ് പ്രെസിഡന്റുമാർ) , കുഞ്ഞി മുഹമ്മദ് കിഴിശ്ശേരി (ജനറൽ സെക്രെട്ടറി ),പ്രഭാകരൻ കണ്ണൂർ (ജോയന്റ് സെക്രട്ടറി),കെ.ടി വിജയകുമാർ (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.

Spread the love
English Summary: grameen bank deposit collectors union state conferance

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick