Categories
kerala

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ സ്വപ്നക്ക് വക്കീല്‍ നോട്ടിസയച്ച്‌ എം.വി.ഗോവിന്ദന്‍

കേരളം വിട്ടില്ലെങ്കില്‍ ജീവന്‌ അപകടമാകുമെന്ന്‌ താന്‍ പറയാന്‍ പറഞ്ഞതായി വിജേഷ്‌ പിള്ള എന്നയാൾ അറിയിച്ചെന്ന സ്വപ്‌ന സുരേഷിന്റെ ആരോപണത്തിനെതിരെ മാനനഷ്ടത്തിന്‌ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ വക്കീല്‍ നോട്ടിസയച്ച്‌ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.

അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് തനിക്ക് അപകീർത്തിയുണ്ടാക്കിയെന്ന് നോട്ടിസിൽ പറയുന്നു. നിയമ നടപടിയിൽ നിന്ന് ഒഴിവാകണമെങ്കിൽ ആരോപണം പിൻവലിച്ച് പ്രമുഖ മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നാണ് ആവശ്യം. അഡ്വ. നിക്കോളാസ് ജോസഫ് മുഖേനയാണ് നോട്ടിസ് അയച്ചിരിക്കുന്നത്.

thepoliticaleditor
Spread the love
English Summary: mv govindan sends defamation case notice to swapna suresh

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick