Categories
latest news

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അംഗത്വം ലോക്‌സഭ പുനഃസ്ഥാപിച്ചു

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അംഗത്വം ലോക്‌സഭ സെക്രട്ടേറിയറ്റ് പുനഃസ്ഥാപിച്ചു. സുപ്രീം കോടതി വാദം കേൾക്കുന്നതിന് തൊട്ടുമുമ്പാണ് ഈ തീരുമാനം എന്നതിലൂടെ സര്‍ക്കാര്‍ കോടതിയില്‍ നിന്നുള്ള തിരിച്ചടിയില്‍ ഭയപ്പെട്ടാണ് തീരുമാനമെടുത്തത് എന്നത് വ്യക്തമാകുന്നു.
. ജനുവരി 25ന് കേരള ഹൈക്കോടതി ഫൈസലിന്റെ ശിക്ഷ സ്‌റ്റേ ചെയ്‌ത സാഹചര്യത്തിൽ ലോക്‌സഭാംഗത്വത്തിൽ നിന്ന് ഫൈസലിന്റെ അയോഗ്യത അവസാനിച്ചതായി ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.

രാഹുൽ ഗാന്ധിയെ ലോക്‌സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയത് വിവാദമായ സാഹചര്യത്തിലാണ് ഈ തീരുമാനം. മാനനഷ്ടക്കേസിൽ സൂറത്ത് ഹൈക്കോടതി രാഹുൽ ഗാന്ധിയെ രണ്ട് വർഷം തടവിന് ശിക്ഷിച്ചതിനെ തുടർന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് അദ്ദേഹത്തിന്റെ ലോക്‌സഭാംഗത്വം റദ്ദാക്കിയിരുന്നു .

thepoliticaleditor
Spread the love
English Summary: disqualification of lakshadweep mp cancelled

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick