Categories
latest news

പ്രതിപക്ഷ ഐക്യത്തിനായി വിട്ടുവീഴ്ചയ്ക്ക് കോണ്‍ഗ്രസ്

രാഹുല്‍ഗാന്ധിയെ ലോക്‌സഭയില്‍ നിന്നും അയോഗ്യനാക്കിയ സംഭവത്തില്‍ അസാധാരണമായ രീതിയില്‍ പ്രതിപക്ഷകക്ഷികള്‍ക്കിടയില്‍ ഉണ്ടായ ഐക്യം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് വിട്ടു വീഴ്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നു. ലോക്‌സഭാ സ്പീക്കര്‍ ഓംബിര്‍ളയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് പ്രമേയം തയ്യാറാക്കാന്‍ മനീഷ് തിവാരിയെ ഏല്‍പിക്കുകയും അദ്ദേഹം അത് തയ്യാറാക്കി നല്‍കുകയും ചെയ്‌തെങ്കിലും അത് പാര്‍ലമെന്റില്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. മറ്റ് ചില പ്രതിപക്ഷ പാര്‍ടികള്‍ സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് പ്രമേയം ഏതാണ്ട് ഉപേക്ഷിക്കുന്ന നിലയിലേക്ക് കോണ്‍ഗ്രസ് പോയത്. പ്രതിപക്ഷത്ത് ഭിന്നത ഉണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചിരുന്നു.

കോണ്‍ഗ്രസുമായി ഒരു കാര്യത്തിനും സഹകരിക്കാത്ത തൃണമൂല്‍ കോണ്‍ഗ്രസ് സമീപ കാല ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ കക്ഷിയോഗത്തിന് പ്രതിനിധിയെ അയച്ചതും നിലവില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിനായി കരുനീക്കം നടത്തുന്ന തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ ഭാരത് രാഷ്ട്രസമിതി ഈ യോഗത്തില്‍ പങ്കെടുത്തതും പ്രധാനപ്പെട്ട സംഗതിയായാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. തൃണമൂല്‍ പ്രതിനിധ ഡെറിക് ഒബ്രയാന്‍ യോഗത്തിലെത്തിയത് കോണ്‍ഗ്രസ് നേതാക്കള്‍ തെല്ല് അമ്പരപ്പോടെയാണ് വീക്ഷിച്ചത് എന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.

thepoliticaleditor

കോണ്‍ഗ്രസിനോട് വിയോജിപ്പുണ്ടെങ്കിലും പുതിയ സാഹചര്യത്തില്‍ ജനാധിപത്യ സംവിധാനങ്ങള്‍ തകര്‍ക്കപ്പെടുമെന്നും തങ്ങളുടെ നിലനില്‍പ്പും നാളെ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നും ഉള്ള തിരിച്ചറിവ് പ്രതിപക്ഷത്തെ എല്ലാ പാര്‍ടികളെയും ബാധിച്ചിട്ടുണ്ട്-പ്രത്യേകിച്ച് നേരത്തെ കേന്ദ്രഭരണസഖ്യകക്ഷികളായി ഇരുന്ന പാര്‍ടികളെ എല്ലാം.

Spread the love
English Summary: Congress mulls over no-confidence notice against Om Birla

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick