Categories
kerala

മനോഹരന്റെ മരണ കാരണം ഹൃദയാഘാതമെന്ന്

നിയമം ലംഘിച്ചെങ്കിൽ അതിന് നിയമാനുസൃത നടപടിയെടുക്കുന്നതിനു പകരം ശാരീരികമായി കൈകാര്യം ചെയ്യുന്ന പോലീസ് നടപടിയാണ് മരണത്തിലേക്ക് നയിച്ചത് എന്ന വിമർശനം ഉയർന്നിരിക്കുന്നു

Spread the love

തൃപ്പൂണിത്തുറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ബൈക്ക് യാത്രികൻ ഇരുമ്പനം സ്വദേശി മനോഹരൻ കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോര്‍ട്ടം വിവരങ്ങൾ പുറത്ത്. മനോഹരന്റെ മരണ കാരണം ഹൃദയാഘാതമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നത് എന്നാണ് വിവരം. ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളില്ല. ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ആന്തരിക അവയവങ്ങൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

വാഹന പരിശോധനക്കിടെ ബൈക്ക് നിർത്താതെ പോയ മനോഹരനെ പിന്തുടർന്ന് പിടിച്ച ശേഷം പൊലീസ് സംഘം മർദ്ദിച്ചതായി ദൃക്സാക്ഷികളുടെ മൊഴി പുറത്തുവന്നിരുന്നു. തുടർന്ന് എസ്.ഐ.യെ സസ്‌പെൻഡ് ചെയ്‌ത്‌ ആഭ്യന്തര വകുപ്പ് വേഗത്തിൽ പ്രതികരിച്ചു. എന്നാൽ നിയമം ലംഘിച്ചെങ്കിൽ അതിന് നിയമാനുസൃത നടപടിയെടുക്കുന്നതിനു പകരം ശാരീരികമായി കൈകാര്യം ചെയ്യുന്ന പോലീസ് നടപടിയാണ് മരണത്തിലേക്ക് നയിച്ചത് എന്ന വിമർശനം ഉയർന്നിരിക്കുന്നു. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു. അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ കൊച്ചി പൊലീസ് കമ്മീഷണർക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

thepoliticaleditor
Spread the love
English Summary: death cause of manoharan is heartattack says postmortem report

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick