Categories
latest news

‘ഭരണഘടന അനുസരിച്ചല്ല ന്യൂനപക്ഷ സംവരണം, മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണത്തിനു വ്യവസ്ഥയില്ല- അമിത് ഷാ

മതാടിസ്ഥാനത്തിൽ സംവരണം നൽകാൻ ഭരണഘടനയില്‍ വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുസ്‌ലിം വിഭാഗത്തിനുള്ള നാല് ശതമാനം സംവരണം എടുത്തുകളയാന്‍ കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു . ഈ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രസ്താവന. കർണാടകത്തിലെ പൊതുയോഗത്തിലാണ് ഷായുടെ പ്രസംഗം. ‘‘ഭരണഘടന അനുസരിച്ചല്ല ന്യൂനപക്ഷ വിഭാഗങ്ങൾക്കു സംവരണം നടപ്പാക്കിയത്. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകാൻ ഭരണഘടനയിൽ വ്യവസ്ഥയില്ല. ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഭാഗമായാണു കോണ്‍ഗ്രസ് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കു സംവരണം കൊണ്ടുവന്നത്. ആ സംവരണം ബിജെപി അവസാനിപ്പിച്ചു. വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങൾക്കു സംവരണം നൽകുകയും ചെയ്തു’’– അമിത് ഷാ കോൺഗ്രസിനെ വിമർശിച്ചു കൊണ്ട് പറഞ്ഞു.

Spread the love
English Summary: amit shah justifies denial of minority reservation in karnataka

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick