Categories
kerala

ബ്രഹ്മപുരത്തെ തീയും പുകയും പൂര്‍ണമായി നിയന്ത്രണ വിധേയമായെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു

ബ്രഹ്മപുരത്തെ തീയും പുകയും പൂര്‍ണമായി നിയന്ത്രണ വിധേയമായെന്ന് എറണാകുളം ജില്ലാ ഭരണകൂടം. ജില്ലാ കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് സമൂഹ മാധ്യമത്തിൽ ഇതിന്റെ ചിത്രങ്ങൾ പങ്കുവെക്കുകയും വിശദീകരിക്കുകയും ചെയ്തിരിക്കയാണ്. ഇന്നു തന്നെ തീയും പുകയും അണയ്‌ക്കല്‍ ദൗത്യം ഏറെക്കൂറെ അവസാനിപ്പിക്കാനാവുമെന്നും കളക്ടര്‍ പറയുന്നു.

കളക്ടറുടെ കുറിപ്പ് ഇങ്ങനെ: തീയും പുകയും ഒഴിഞ്ഞ ബ്രഹ്മപുരം. ബ്രഹ്മപുരത്തെ തീയും പുകയും ഏറെക്കുറെ പൂർണമായിത്തന്നെ നിയന്ത്രണ വിധേയമായിരിക്കുകയാണ്. പ്ലാന്റ് പ്രദേശത്തെ 7 സെക്ടറുകളായി തിരിച്ച് കഴിഞ്ഞ 10 ദിവസമായി തുടർന്ന രക്ഷാപ്രവർത്തനത്തിലൂടെ 7 സെക്ടറുകളിൽ 5 സെക്റ്ററുകൾ കഴിഞ്ഞ ദിവസം തന്നെ പൂർണമായും നിയന്ത്രണവിധേയമായിരുന്നു. ഇന്നത്തെ പ്രവർത്തനങ്ങൾക്കൊടുവിൽ എല്ലാ സെക്റ്ററുകളിലെയും തീയും പുകയും ഏറെക്കുറെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടുണ്ട്.

thepoliticaleditor

ഇന്നുതന്നെ പൂർണമായും പുക നിയന്ത്രണവിധേയമാക്കാൻ സാധിക്കുമെന്നും ഉദ്യമം അവസാനിപ്പിക്കാമെന്നുമാണ് പ്രതീക്ഷിക്കുന്നത്. തീ അണഞ്ഞ ഭാഗങ്ങളിൽ വീണ്ടും തീയും പുകയും വമിക്കാനുള്ള സാധ്യതയുള്ളതിനാൽ നിരന്തര നിരീക്ഷണം നടത്തും. ഏതു സമയത്തും ഉപയോഗത്തിനെടുക്കാവുന്ന തരത്തിൽ അഗ്‌നിശമന ഉപകരണങ്ങൾ സജ്ജമായിരിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. തീ അണച്ച കൂനകളിൽ ചെറിയ രീതിയിൽ പോലും പുക ഉയരുന്നുണ്ടെങ്കിൽ കണ്ടെത്താൻ പട്രോളിംഗ് സംഘം രംഗത്തുണ്ട്. കൂടാതെ മാലിന്യക്കൂനയിലെ കനലുകൾ കണ്ടെത്തുന്നതിന് തെർമൽ ക്യാമറ ഘടിപ്പിച്ച ഡ്രോണുകളും വിന്യസിക്കും.

പുകയുടെ തോതിലുണ്ടായ ഗണ്യമായ കുറവ് വായു ഗുണ നിലവാര സൂചിക (Air Quality Index)യിലും പ്രതിഫലിച്ചിട്ടുണ്ട് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വായുവിന്റെ ഗുണനിലവാരം വലിയ തോതിൽ മെച്ചപ്പെട്ടിട്ടുണ്ട്.

Spread the love
English Summary: COLLECTORS INTIMATION ABOUT BHRAHMAPURAM

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick