Categories
kerala

കാമത്തിന്റെ പ്രലോഭനങ്ങള്‍…”ചതുര”ത്തിന്റെ ഷോര്‍ട്‌സ്‌ കണ്ട്‌ സിനിമ കണ്ടവര്‍ക്ക്‌ കലി

ഏതാനും ദിവസമായി സമൂഹമാധ്യമങ്ങളില്‍ ചതുരംഗം എന്ന സിനിമയുടെ പല രംഗങ്ങളുടെയും ചെറു കഷണങ്ങള്‍ പറന്നു നടക്കുകയായിരുന്നു. എല്ലാറ്റിലും നിറഞ്ഞു നിന്നത്‌ കാമത്തിന്റെ അടക്കിപ്പിടിച്ച പ്രലോഭനങ്ങളുടെ നായികയുടെയും നായകന്റെയും അര്‍ഥം വെച്ചുള്ള ചലനങ്ങളും സംഭാഷണങ്ങളും മാത്രമായിരുന്നു. നായികയായ സ്വാസികയും നായകനായ റോഷന്‍ മാത്യുവും ഇക്കാര്യത്തില്‍ തകര്‍ത്തു. ഇതൊക്കെ കണ്ട്‌ സിനിമ മുഴുനീളത്തില്‍ എത്ര പ്രലോഭനപരമായിരിക്കും എന്ന്‌ ഭാവനയില്‍ കണ്ടവര്‍ കൂട്ടത്തോടെ പുതിയ ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ സൈന പ്ലേ-യില്‍ അംഗത്വമെടുത്ത്‌ സിനിമ കണ്ടു. എന്നാല്‍ വേനല്‍ക്കിനാവുകളെ തൃപ്‌തിപ്പെടുത്തുന്ന ഒന്നും കാണാനില്ലാതെ പ്രേക്ഷകര്‍ നിരാശരായി എന്നാണ്‌ റിപ്പോര്‍ട്ട്‌. അമിതമായ കാമമോഹങ്ങളുടെ ആവിഷ്‌കാരം പ്രതീക്ഷിച്ചവരാണ്‌ നിരാശരായത്‌. സമൂഹമാധ്യമങ്ങളില്‍ പരസ്യപ്പെടുത്തിയ ഷോര്‍ട്‌സുകളില്‍ സ്വാസികയുടെ ഡയലോഗുകള്‍ യുവ മനസ്സുകളെ പ്രലോഭിപ്പിക്കും വിധമായിരുന്നു. ദേഹം അനക്കാനാവാതെ കിടക്കയിലാലയ സ്വന്തം അച്ചായനെ ശുശ്രൂഷിക്കാന്‍ വരുന്ന സുന്ദര നായകനോട്‌ വികാര പരാവശ്യത്തോടെ ” ഇനി ഞാന്‍ വിളമ്പിത്തരികയില്ല, ആവശ്യമുള്ളത്‌ എടുത്ത്‌ കഴിച്ചോളണം എന്നൊക്കെ സുന്ദരിയായ നായിക പറയുന്ന ഡയലോഗുകളായിരുന്നു സിനിമയുടെ ഷോര്‍ട്‌സില്‍ ഉണ്ടായിരുന്നത്‌. ഇത്‌ കണ്ട്‌ ഇതിനപ്പുറമുള്ള സീനുകള്‍ ഉണ്ടാകുമല്ലോ എന്നു പ്രതീക്ഷിച്ച്‌ മുഴുവന്‍ സിനിമയും കണാന്‍ പണം ചെലവാക്കിയവര്‍ക്ക്‌ പക്ഷേ പ്രതീക്ഷിച്ചതൊന്നും കിട്ടിയില്ല.

മിനി സ്‌ക്രീനില്‍ നിന്നും ബിഗ്‌സ്‌ക്രീനിലെത്തിയ യുവ നടി സ്വാസിക ഗ്ലാമര്‍ വേഷങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയതോടെയാണ്‌ വെള്ളിത്തിരയ്‌ക്ക്‌ പ്രിയങ്കരിയായത്‌. സീത എന്ന സീരിയലില്‍ സ്വാസിക അവതരിപ്പിച്ച കുലീന വേഷം കണ്ട്‌ ചതുരം സിനിമയ്‌ക്ക്‌ പോയവര്‍ സത്യത്തില്‍ ഞെട്ടിക്കാണും. തന്നെ സമൂഹമാധ്യമത്തില്‍ ഒട്ടേറെ പേര്‍ അണ്‍ഫോളോ ചെയ്‌തെന്ന്‌ സ്വാസിക പറയുന്നു. തന്റെ പുതിയ അവതാരം ഇഷ്ടപ്പെടാത്തവരായിരിക്കാം അണ്‍ഫോളോ ചെയ്‌തവരെന്ന്‌ താരം ഊഹിക്കുന്നു. ചതുരത്തിലെ തന്റെ മാറ്റം സിനിമാമേഖലയിലുള്ളവര്‍ പോലും പ്രതീക്ഷിച്ചതല്ലെന്നും സ്വാസിക പറയുന്നു.

thepoliticaleditor

“സീത കണ്ടിട്ട് ചതുരം കണ്ടപ്പോൾ ഇഷ്ടക്കേട് തോന്നിക്കാണും, അങ്ങനെ കുറേ പേർ അൺഫോളോ ചെയ്ത് പോയി. അവർ തിരിച്ച് വന്നോയെന്നൊന്നും എനിക്ക് അറിയില്ല. എന്നാൽ വേറെ ക്രൗഡ് ഫോളോ ചെയ്യുന്നുണ്ട്. കൗമാര-യൗവന പ്രായത്തിലുള്ള കുട്ടികളാണെന്ന് തോന്നുന്നു. സ്വാസിക ചേച്ചിയുടെ ഇങ്ങനത്തെ റോൾ വരുമ്പോൾ ഞങ്ങൾ വെയ്റ്റ് ചെയ്യുകയാണെന്നൊക്കെ പറഞ്ഞു”– സ്വാസിക പറയുന്നു.

Spread the love
English Summary: CHATHURAM FILM REVIEW

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick