Categories
kerala

സി.രാധാകൃഷ്‌ണനെ തോല്‍പിച്ച്‌ സംഘപരിവാര്‍ അനുകൂലി കേന്ദ്ര സാഹിത്യ അക്കാദമി വൈസ്‌ പ്രസിഡണ്ടായി

അതെ സമയം അധ്യക്ഷ സ്ഥാനത്തേക്ക് സംഘ്പരിവാർ പിന്തുണയോടെ മത്സരിച്ച കർണാടക സംസ്‌കൃത സർവകലാശാല മുൻ വി.സി മെല്ലെപുരം ജി. വെങ്കിടേഷ പരാജയപ്പെട്ടത് സംഘപരിവാറിന് വാൻ തിരിച്ചടിയായി .

Spread the love

കേന്ദ്ര സാഹിത്യ അക്കാദമി ഭാരവാഹി തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ പ്രാതിനിധ്യം അടയാളപ്പെടുത്താനായി മല്‍സരത്തിലുണ്ടായിരുന്ന പ്രശസ്‌ത നോവലിസ്‌റ്റ്‌ സി.രാധാകൃഷ്‌ണന്‍ തോറ്റു. സംഘപരിവാര്‍ പിടിച്ചെടുക്കാന്‍ തീരുമാനിച്ച്‌ സംഘടിതമായി രംഗത്തിറങ്ങിയ തിരഞ്ഞെടുപ്പില്‍ ഒരു വോട്ടിനാണ്‌ രാധാകൃഷ്‌ണന്‍ തോറ്റത്‌. കുമുദ്‌ ശര്‍മ ആണ്‌ ജയിച്ചത്‌.

കുമുദ്‌ ശര്‍മ

അതെ സമയം അധ്യക്ഷ സ്ഥാനത്തേക്ക് സംഘ്പരിവാർ പിന്തുണയോടെ മത്സരിച്ച കർണാടക സംസ്‌കൃത സർവകലാശാല മുൻ വി.സി മെല്ലെപുരം ജി. വെങ്കിടേഷ പരാജയപ്പെട്ടത് സംഘപരിവാറിന് വാൻ തിരിച്ചടിയായി . മുൻ വൈസ് പ്രസിഡന്റ് ആണ് മാധവ് കൗശിക് . 92 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയതിൽ 60 പേരുടെ പിന്തുണയോടെയാണ് മാധവ് കൗശിക് വിജയിച്ചത്. കർണാടക സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ മെല്ലെപുരം ജി. വെങ്കിടേഷ സംഘ്പരിവാർ പിന്തുണയോടെയായിരുന്നു മത്സരിച്ചത് .

thepoliticaleditor

മലയാളത്തിന്റെ പ്രതിനിധിയായി കെ.പി. രാമനുണ്ണി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌.

ഔദ്യോഗിക പാനലിലാണ്‌ സി.രാധാകൃഷ്‌ണന്‍ വൈസ്‌ പ്രസിഡണ്ടായി മല്‍സരിച്ചത്‌. ഈ പാനലിനെതിരെ സംഘപരിവാര്‍ രംഗത്തു വരികയായിരുന്നു. സാഹിത്യ രംഗത്ത്‌ പരസ്യമായി ഇടപെട്ട്‌ ആധിപത്യമുണ്ടാക്കാനായിരുന്നു ശ്രമം. എന്നാല്‍ പ്രസിഡണ്ടിനെ വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല. ഡെല്‍ഹി യൂണിവേഴ്‌സിറ്റി അധ്യാപികയാണ്‌ കുമുദ്‌ ശര്‍മ്മ.

Spread the love
English Summary: c radhakrishnan defeated in kendra sahithya akademy

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick