Categories
kerala

മാനനഷ്ടക്കേസുമായി നടക്കൽ അല്ല മുഖ്യമന്ത്രിക്കു വേറെ പണിയുണ്ടെന്ന് എം.വി. ഗോവിന്ദൻ

മാനനഷ്ടക്കേസുമായി നടക്കൽ അല്ല മുഖ്യമന്ത്രിക്കു വേറെ പണിയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ . എല്ലാവരും ആയിരം വട്ടം ശ്രമിച്ചാലും കേരളത്തിലെ മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെട്ടു പോകില്ലെന്ന ഉറപ്പ് പാർട്ടിക്കുണ്ടെന്നും ഗോവിന്ദൻ പ്രസ്താവിച്ചു . ജനകീയ പ്രതിരോധ ജാഥയുടെ 21–ാം ദിനം കോട്ടയത്ത് മാധ്യമങ്ങളെ കാണുമ്പോഴാണ് ഗോവിന്ദൻ മാസ്റ്റർ ഇക്കാര്യം പറഞ്ഞത്.‘‘മാനനഷ്ടക്കേസുമായി നടക്കുകയല്ലാതെ മുഖ്യമന്ത്രിക്ക് വേറെ എന്തെല്ലാം പണിയുണ്ട്. മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടുത്താനായി നിങ്ങൾ ആയിരം പ്രാവശ്യം ശ്രമിച്ചാലും ഈ സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെട്ടു പോകില്ല. ആ ഉറപ്പ് ഞങ്ങൾക്കുണ്ട്. ഞങ്ങൾക്കിതിൽ ഒരു പ്രശ്നവുമില്ല. ഒരു ചുക്കും ഇതിലില്ല. കേന്ദ്ര അന്വേഷണ ഏജൻസികൾ സ്വപ്ന ഉൾപ്പെടെയുള്ള സ്വർണക്കടത്തുകാർക്കെതിരെ എടുത്ത കേസിൽ ഞങ്ങൾക്കെന്താണ് പ്രശ്നം? ഞങ്ങൾ അതിൽ എന്തിന് ഇടപെടണം? കേന്ദ്ര സർക്കാരിന്റെയല്ലേ കേസ്? ഇഡിയല്ലേ കേസെടുത്തത്? അതിൽ ഞങ്ങൾക്കെന്തു ഭയപ്പെടാൻ. മടിയിൽ കനമുണ്ടെങ്കിലേ വഴിയിൽ ഭയപ്പെടേണ്ടതുള്ളൂവെന്നു പിണറായി ആദ്യമേ പറഞ്ഞിട്ടുണ്ട്. അത് വെറുതെ പറഞ്ഞതൊന്നുമല്ല. ശരി തന്നെയാണ്. സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ നിയമനടപടിക്ക് കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക് തുടങ്ങിയവർക്കെല്ലാം പാർട്ടി അനുമതി നൽകിയിട്ടുണ്ട്.”–ഗോവിന്ദൻ മാസ്റ്റർ കോട്ടയത്തു പറഞ്ഞു.

Spread the love
English Summary: media conferance of mv govindan

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick