Categories
kerala

തളിപ്പറമ്പ് നഗരത്തിൽ യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം; അക്രമിയെ നാട്ടുകാര്‍ പിടികൂടി

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ നഗരത്തിൽ പകൽ നേരത്ത് യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം. കോടതി ജീവനക്കാരിയായ, തളിപ്പറമ്പിനടുത്ത കൂവോട് സ്വദേശി സാഹിതയാണ് അക്രമിക്കപ്പെട്ടത്. പരിക്കേറ്റ സാഹിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചരയോടെ, മാർക്കറ്റ് റോഡിലെ ന്യൂസ് ജംക്‌ഷനിലാണു സംഭവം.

ആസിഡ് ഒഴിച്ച പ്രതി അഷ്‌കറിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി.ആക്രമണ കാരണം വ്യക്തമല്ല. ആക്രമണത്തിൽ സമീപത്ത് ഉണ്ടായിരുന്ന കോടതി ജീവനക്കാരൻ പ്രവീൺ തോമസ്, പത്ര വിൽപനക്കാരനായ ജബ്ബാർ എന്നിവർക്കു പൊള്ളലേറ്റു. ചില വഴിയാത്രക്കാരുടെ വസ്ത്രങ്ങളിൽ ആസിഡ് വീണു കത്തി.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

thepoliticaleditor
Spread the love
English Summary: acid attack against lady in talipparamba

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick