Categories
kerala

യുവാവിനെ അശ്ലീല വെബ്‌സീരീസില്‍ ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ചു, സംവിധായികയ്‌ക്കെതിരെ കേസ്

പെണ്‍കുട്ടികളെ ചതിയില്‍ അശ്ലീല ചിത്രങ്ങളില്‍ അഭിനയിപ്പിച്ചു എന്നാണ് എപ്പോഴും വരാറുളള വാര്‍ത്തകള്‍. എന്നാല്‍ തിരിച്ചും സംഭവിച്ചതായി പരാതി ഉയരുന്നത് കേരളത്തില്‍ തന്നെ. യുവാവാണ് പരാതിക്കാരന്‍. തന്നെ കബളിപ്പിച്ച്‌
അഭിനയിപ്പിച്ചത് അശ്ലീല സീരീസിലായിരുന്നു എന്നാണ് പരാതി. പ്രതിയാകട്ടെ വനിതയും. കേസില്‍ സംവിധായിക ലക്ഷ്മി ദീപ്ത എന്ന ശ്രീല പി. മാണിയെ തിരുവനന്തപുരം അരുവിക്കര പൊലീസ് അറസ്റ്റു ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
വെങ്ങാനൂർ സ്വദേശിയായ 26 വയസ്സുകാരനാണ് പരാതിക്കാരൻ. സിനിമയിൽ നായകനാക്കാമെന്ന് പറഞ്ഞ്
അശ്ലീല സീരീസിൽ അഭിനയിപ്പിച്ചെന്നാണ് പരാതി. തിരുവനന്തപുരം അരുവിക്കരയിലെ ഒറ്റപ്പെട്ട സ്ഥലത്തെ ഒരു അപ്പാർട്ട്മെന്റിൽ വച്ചായിരുന്നു ചിത്രീകരണം. അശ്ലീല ചിത്രമാണെന്ന് യുവാവിനോട് പറഞ്ഞിരുന്നില്ല. ആദ്യ കുറച്ചു ഭാഗങ്ങൾ ചിത്രീകരിച്ച ശേഷം യുവാവിനെകൊണ്ട് കരാറിൽ ഒപ്പുവയ്പ്പിച്ചു. ശേഷം അശ്ലീല ചിത്രമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കുകയായിരുന്നു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick