Categories
kerala

തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കവേ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് കുത്തേറ്റു മരിച്ചു

അയൽവീട്ടിലെ തർക്കം പരിഹരിക്കുന്നതിനിടെ ഡിവൈഎഫ്ഐ നേതാവ് കുത്തേറ്റ് മരിച്ചു. ഒറ്റപ്പാലം വാണിയംകുളത്ത് പനയൂർ മിനിപ്പടി സ്വദേശി ശ്രീജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. ശ്രീജിത്തിന്റെ സുഹൃത്തുക്കളായ നാലുപേർക്കും കുത്തേറ്റു. പ്രതി പനയൂർ മിനിപ്പടി സ്വദേശി ജയദേവനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയാണു സംഭവം. സ്ഥിരം മദ്യപിച്ചു മാതാപിതാക്കളോടു കലഹിക്കുന്ന ജയദേവനെ ശ്രീജിത്തും സുഹൃത്തുക്കളും ചേർന്ന് അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണു സംഭവം. മാതാപിതാക്കളോടു തർക്കിച്ചുകൊണ്ടിരുന്ന ജയദേവന്‍, ശ്രീജിത്തിനും സുഹൃത്തുക്കൾക്കും നേരെ തിരിയുകയായിരുന്നു.

Spread the love
English Summary: DYFI LEADER STABBED TO DEATH

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick