Categories
latest news

കേന്ദ്ര ബജറ്റ് ഒറ്റ നോട്ടത്തില്‍-ഏഴ് ലക്ഷം വരെ ആദായ നികുതി വേണ്ട

ഏഴ് ലക്ഷം വരെ ആദായ നികുതി വേണ്ട. ആദായ നികുതി സ്ലാബുകളില്‍ ഇളവ് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചു. ഇളവ് പുതിയ ആദായ നികുതി ഘടന തിരഞ്ഞെടുക്കുന്നവര്‍ക്ക് മാത്രമെന്നും ധനകാര്യമന്ത്രി പ്രസ്താവിച്ചു.
പാന്‍ കാര്‍ഡ് തിരിച്ചറിയല്‍ രേഖയാക്കും.
കര്‍ണാടകയ്ക്ക് 5,300 കോടിയുടെ വരള്‍ച്ചാ സഹായം.
ആഭ്യന്തര ടൂറിസത്തിന് ‘നമ്മുടെ നാട് കാണൂ’ പദ്ധതി.

Spread the love

വാര്‍ഷിക വരുമാനം ഏഴ് ലക്ഷം വരെ ആദായ നികുതി വേണ്ട. നേരത്തെ ഇത് അഞ്ച് ലക്ഷമായിരുന്നു. ഇപ്പോള്‍ രണ്ടു ലക്ഷത്തിന്റെ ഇളവ് കൂടി നല്‍കിയിരിക്കയാണ്. ആദായ നികുതി റീഫണ്ടുകള്‍ വേഗത്തിലാക്കും എന്നും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

ആദായ നികുതി സ്ലാബുകളില്‍ ഇളവ് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചു. ഇളവ് പുതിയ ആദായ നികുതി ഘടന തിരഞ്ഞെടുക്കുന്നവര്‍ക്ക് മാത്രമെന്നും ധനകാര്യമന്ത്രി പ്രസ്താവിച്ചു.

thepoliticaleditor

നികുതി സ്ലാബുകള്‍ അഞ്ചാക്കി കുറച്ചു. മൂന്നു ലക്ഷം വരെ നികുതിയില്ല. മൂന്നു ലക്ഷം മുതല്‍ ആറ് ലക്ഷം വരെ- അഞ്ച് ശതമാനം. ആറ് ലക്ഷം മുതല്‍ ഒന്‍പത് ലക്ഷം വരെ-പത്ത് ശതമാനം. ഒന്‍പത് മുതല്‍ 12 വരെ-15 ശതമാനം. 12 ശതമാനത്തിനു മുകളില്‍ 20 ശതമാനം.

പഴയ ഘടന ഓപ്റ്റ് ചെയ്തിട്ടുള്ളവര്‍ക്ക് കാര്യമായ നേട്ടമില്ല. പുതിയ നികുതി ഘടന തിരഞ്ഞെടുക്കാന്‍ അധികം പേര്‍ തയ്യാറായിട്ടില്ല. അവരെ പ്രോല്‍സാഹിപ്പിക്കാന്‍ ആണ് ഈ ഇളവ്.

സ്വര്‍ണം, വെള്ളി, വജ്രം എന്നിവയുടെ വില കൂടും. സിഗരറ്റ് വില വര്‍ധിക്കും.

ടെലിവിഷനും മൊബൈല്‍ ഫോണിനും വില കുറയും. ലക്ട്രിക് കിച്ചണ്‍,. ഹീറ്റ് കോയില്‍ എന്നിവയുടെ വില കുറയും. ക്യാമറയ്ക്ക് വില കുറയും.

കോമ്പൗണ്ടിങ് റബ്ബറിന്റെ ഇറക്കുമതി തീരുവ കൂട്ടും.

ഏഴു ശതമാനം വളര്‍ച്ചാനിരക്ക് കൈവരിക്കും എന്ന് കേന്ദ്രബജറ്റ് അവതരിപ്പിച്ച് ധനകാര്യമന്ത്രി. ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയരുന്നു. മൂലധന നിക്ഷേപം ഉയര്‍ന്നു. ഏഴ് മുന്‍ഗണനകള്‍ ഉണ്ടാകും. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം, ഹരിത വികസനം, യുവശക്തി, അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക രംഗം, സാധ്യതകള്‍ ഉപയോഗപ്പെടുത്തല്‍ എന്നിവ അതില്‍ ഉള്‍പ്പെടുന്നു. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും മുന്‍ഗണന നല്‍കിയുള്ള പദ്ധതികള്‍ വിഭാവനം ചെയ്യുമെന്നും ബജറ്റ്.

വിനോദ സഞ്ചാരമേഖലയില്‍ നിരവധി അവസരങ്ങള്‍ ഒരുക്കും.
മല്‍സ്യബന്ധനരംഗത്തെ വികസനിത്തിന് 6000 കോടി.
ഗോത്രവിഭാഗങ്ങള്‍ക്ക് 15,000 കോടി.

ആരോഗ്യമേഖലയില്‍ വികസനത്തിന് ഫണ്ട്.
അധ്യാപക പരിശീലനം പരിഷ്‌കരിക്കും.
157 നഴ്‌സിങ് കോളേജുകള്‍ തുടങ്ങും.
അരിവാള്‍ രോഗം 20247-ഓടെ നിര്‍മാര്‍ജ്ജനം ചെയ്യും.

കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി ദേശീയ ഡിജിറ്റല്‍ ലൈബ്രറി.
കൂടുതല്‍ ഏകലവ്യ സ്‌കൂളുകള്‍.

കാര്‍ഷിക വായ്പാ ലക്ഷ്യം 20 ലക്ഷം കോടിയായി ഉയര്‍ത്തും.

തടവിലുള്ള പാവപ്പെട്ടവര്‍ക്ക് സഹായം.
ഐ.സി.എം.ആര്‍. ഗവേഷണം വിപുലമാക്കും.
യുവകര്‍ഷകരെ പ്രോല്‍സാഹിപ്പിക്കാന്‍ ഫണ്ട്.
കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക ഫണ്ട്.
50 ഹെലിപോര്‍ട്ടുകളും എയര്‍പോര്‍ട്ടുകളും.
നബാര്‍ഡിന്റെ നേതൃത്വത്തില്‍ കൂടുതല്‍ അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്.
റെയില്‍വേക്ക് 2.40 ലക്ഷം കോടി.
ശുചീകരണസംവിധാനം പുതുക്കും. മാന്‍ ഹോളിനു പകരം മെഷീന്‍ ഹോളിലേക്ക് മാറാന്‍ പദ്ധതി ഒരുക്കും. ആത്മനിര്‍ഭര്‍ ക്ലീന്‍ പ്ലാന്റിന് 2,200 കോടി.
38,800 അധ്യാപകരെ നിയമിക്കും.

ഗവ.ജീവനക്കാര്‍ക്ക് പരിശീലനത്തിനും തുടര്‍പരിശീലനത്തിനുമായി കര്‍മ്മയോഗി പദ്ധതി.

ഗോത്രക്ഷേമത്തിനായി 15,000 കോടി. നാല് ലക്ഷത്തോളം ഗോത്ര വിദ്യാര്‍ഥികള്‍ക്ക് നേട്ടമുണ്ടാക്കും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷണത്തിന് മൂന്ന് സ്ഥാപനങ്ങള്‍ തുടങ്ങും.
നഗരവികസനത്തിന് 10,000 കോടി.
പൗരാണിക രേഖകള്‍ ഡിജിറ്റലൈസ് ചെയ്യും.
സംസ്ഥാനങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്കു കൂടി പലിശരഹിത വായ്പ നീട്ടി നല്‍കും.
കെ.വൈ.സി. നടപടിക്രമങ്ങള്‍ ലളിതമാക്കും.

ഡിജിറ്റല്‍ പണമിടപാടുകള്‍ ലളിതമാക്കും.


ഹരിതപദ്ധതികള്‍ക്ക് വന്‍ പരിഗണന. ഫോസില്‍ ഇന്ധനത്തില്‍ നിന്നും ശുദ്ധ ഊര്‍ജ്ജത്തിലേക്ക് മാറാന്‍ വന്‍ തുക വകയിരുത്തുന്നു. ഗ്രീന്‍ ഹൈഡ്രജന്‍ മിഷന് 19,700 കോടി.

പാന്‍ കാര്‍ഡ് തിരിച്ചറിയല്‍ രേഖയാക്കും.
പ്രാഥമികസഹകരണ സംഘങ്ങളുടെ കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിന് 2215 കോടി.
നാച്വറല്‍ ഫാമിങ് വ്യാപകമാക്കും. ജൈവ വളം, കീടനാശിനി ഉല്‍പാദനത്തിന് മൈക്രോ ലെവല്‍ സംവിധാനം.

മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ മാറ്റാനും സ്‌ക്രാപ് ചെയ്യാനും സഹായം. സംസ്ഥാനങ്ങള്‍ക്കും സഹായം. ആംബുലന്‍സുകള്‍ മാറ്റാനും സഹായം നല്‍കും.
കണ്ടല്‍ക്കാട് വികസനത്തിന് ‘മിഷ്ടി’ പദ്ധതി.

പരിസ്ഥിതി സംരക്ഷണത്തിന് ‘പി.എം.പ്രണാം’ പദ്ധതി.

ഗോവര്‍ധന്‍ പദ്ധതിക്ക് പതിനായിരം കോടി.
പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് 79,000 കോടി.
തണ്ണീര്‍ത്തട വികസനത്തിന് അമൃതവിഹാര്‍ പദ്ധതി.

48 ലക്ഷം യുവാക്കള്‍ക്ക് മൂന്നു വര്‍ഷം സ്റ്റൈപ്പെന്‍ഡ്‌.

തൊഴില്‍ പരിശീലനത്തിന് കൗശല്‍ വികാസ് യോജന.
ആഭ്യന്തര ടൂറിസത്തിന് ‘നമ്മുടെ നാട് കാണൂ’ പദ്ധതി.

കര്‍ണാടകയ്ക്ക് 5,300 കോടിയുടെ വരള്‍ച്ചാ സഹായം.
ബാങ്കിങ് റെഗുലേഷനില്‍ മാറ്റം വരുത്തും. ബാങ്കിങ് നിക്ഷേപ സുരക്ഷ ഉറപ്പാക്കും.

മൂലധനച്ചെലവ് 33 ശതമാനം കൂട്ടി.
ധനക്കമ്മി 2023-24ല്‍ 5.9 ശതമാനമാക്കും. നടപ്പു വര്‍ഷം 6.4 ശതമാനമാണ്..
2025-നകം നാലു ശതമാനത്തില്‍ താഴെയാക്കും എന്ന വാഗ്ദാനം പാലിക്കും.


Spread the love
English Summary: union budget main points

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick