Categories
latest news

എന്റെ ഇന്നിങ്‌സ് അവസാനിക്കുന്നു…വിരമിക്കല്‍ സൂചനയുമായി സോണിയ, തിരുത്തുമായി കോണ്‍ഗ്രസ്‌

ഭാരത് ജോഡോ യാത്രയോടെ തന്റെ ഇന്നിങ്‌സ് അവസാനിച്ചതില്‍ താന്‍ സന്തോഷിക്കുന്നതായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കവേയാണ് അവര്‍ ഇത് പറഞ്ഞത്. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷപദവി വിട്ടതു സംബന്ധിച്ച കാര്യമാണ് സോണിയ സൂചിപ്പിച്ചതെന്നും രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നതിനെപ്പറ്റിയല്ല പറഞ്ഞതെന്നുമുള്ള വിശദീകരണവുമായി തൊട്ടുപിറകെ പാര്‍ടി രംഗത്തെത്തി. ‘ ഡോ. മന്‍മോഹന്‍സിങിന്റെ നേതൃത്വത്തില്‍ 2004-ലും 2009-ലും കോണ്‍ഗ്രസിന് വിജയിക്കാനായത് വ്യക്തിപരമായി എനിക്ക് തൃപ്തി തന്ന അനുഭവമായിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ചയിലെ വഴിത്തിരിവായ ഭാരത് ജോഡോ യാത്രയോടൊപ്പം എന്റെ ഇന്നിങ്‌സ് അവസാനിപ്പിക്കാനായതില്‍ എനിക്ക് സന്തോഷമുണ്ട്’- സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് സോണിയ ഇങ്ങനെ പറഞ്ഞു. എന്നാല്‍ തൊട്ടു പിറകെ കോണ്‍ഗ്രസ് സോണിയയുടെ പ്രസംഗത്തില്‍ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു.

Spread the love
English Summary: sonia talks about the end of innings

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick