Categories
kerala

കണ്ണൂര്‍ സര്‍വ്വകലാശാല മീഡിയ ഫെസ്റ്റ് 21-നും 22-നും, വിദ്വേഷകാലത്തെ മാധ്യമ അജണ്ടകള്‍ പ്രധാന ചര്‍ച്ചാവിഷയം

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ മാധ്യമപഠന വിഭാഗത്തിന്റെ ഈ വര്‍ഷത്തെ മീഡിയ ഫെസ്റ്റ് ‘അഡ് ആസ്ട്ര-23’ ഫെബ്രുവരി 22, 23 തീയതികളില്‍ സര്‍വ്വകലാശാലയുടെ മാങ്ങാട്ടുപറമ്പിലുള്ള കാമ്പസില്‍ നടത്തും.

മാധ്യമമേഖലയുമായി ബന്ധപ്പെട്ട വിവിധ മല്‍സരങ്ങള്‍ക്കൊപ്പം മീഡിയ ഫെസ്റ്റ് ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയം ‘വിദ്വേഷകാലത്തെ മാധ്യമ അജണ്ടകള്‍’ എന്നതാണ്.

thepoliticaleditor

ഈ വിഷയത്തില്‍ മീഡിയ ഫെസ്റ്റിന്റെ രണ്ടാം ദിവസമായ ഫെബ്രുവരി 22-ന് ഉച്ചയ്ക്ക് 2.30-ന് നടക്കുന്ന സിമ്പോസിയത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ രാജീവ് ശങ്കരന്‍, ഹാഷ്മി താജ് ഇബ്രാഹിം( 24 ന്യൂസ്), ശ്രീജന്‍ ബാലകൃഷ്ണന്‍(ദി ഫോര്‍ത്ത്), ലീന രഘുനാഥ്(ദ് കാരവന്‍) എന്നിവര്‍ സംസാരിക്കുമെന്ന് സംഘാടകസമിതി അറിയിച്ചു.

മിഥിലാജ് റഷീദ് കോ-ഓര്‍ഡിനേറ്ററും തേജസ് സഹ കോ-ഓര്‍ഡിനേറ്ററും അസിസ്റ്റന്റ് പ്രൊഫ. ഷംസീര്‍ മാമ്പ്ര സ്റ്റാഫ് കോ-ഓര്‍ഡിനേറ്ററുമായ സമിതിയാണ് മീഡിയ ഫെസ്റ്റിന് നേതൃത്വം നല്‍കുന്നത്.

Spread the love
English Summary: KANNUR UNIVERSITY MEDIA FEST COMMENCES FROM FEB 22

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick