Categories
latest news

കൊളീജിയം സംവിധാനം മാറ്റേണ്ടതില്ല: മുൻ ചീഫ് ജസ്റ്റിസ് യു യു ലളിത്

ജഡ്ജിമാരെ തിരഞ്ഞെടുക്കാൻ ഉപയോഗിച്ചിരുന്ന കൊളീജിയം സംവിധാനത്തിൽ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് യു യു ലളിത് അഭിപ്രായപ്പെട്ടു. ചെന്നൈയിൽ “തിങ്ക് എജ്യൂ” കോൺക്ലേവിന്റെ 12-ാമത് എഡിഷന്റെ ഉദ്ഘാടന സമ്മേളനത്തിൽ എന്തുകൊണ്ട് പഠനം നിയമം: സാമൂഹിക കടമയും നിയമപരമായ ഉത്തരവാദിത്തവും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . നിയമപഠനം സർവ്വകലാശാലകളിലും കോളേജുകളിലും മാത്രമായി ഒതുങ്ങിനിൽക്കാതെ ജനങ്ങൾക്കും സാമൂഹിക സംവിധാനങ്ങൾക്കും വേണ്ടി തുറന്നിടണമെന്ന് ലളിത് പറഞ്ഞു.

മെഡിക്കൽ വിദ്യാർത്ഥികൾക്ക് എന്നപോലെ, നിയമവിദ്യാർത്ഥികൾക്കും നിർബന്ധിത ഇന്റേൺഷിപ്പ് ഏർപ്പെടുത്തണമെന്ന് അദ്ദേഹം നിർദേശിച്ചു.”ഇത് അവരെ ജനങ്ങളുടെ ബലഹീനതകളെക്കുറിച്ച് ബോധവാന്മാരാക്കുകയും അവരെ സമ്പൂർണ്ണ പ്രൊഫഷണലുകളും നല്ല മനുഷ്യരുമായി മാറ്റുകയും ചെയ്യും”-ജസ്റ്റിസ് ലളിത് നിരീക്ഷിച്ചു.

thepoliticaleditor
Spread the love
English Summary: NO NEED TO CHANGE COLLEGIUM SYSTEM SAYS JUSTISE UU LALIT

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick