Categories
latest news

കര്‍ണാടകയിലെ മലയാളിയായ മുന്‍ മന്ത്രി ടി.ജോണ്‍ അന്തരിച്ചു

കർണാടകത്തിലെ കോൺഗ്രസിന്റെ മലയാളിയായ മുൻ മന്ത്രിയും വ്യവസായിയുമായ ടി. ജോൺ (92) ബംഗളൂരുവിൽ അന്തരിച്ചു. ടി. ജോൺ കോളജ് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും ഉടമയാണ്. സംസ്കാരം ശനിയാഴ്ച ഉച്ചക്കുശേഷം ബംഗളൂരു ക്യൂൻസ് റോഡിലെ സെന്റ് മേരീസ് ജെ.എസ്.ഒ കത്തീഡ്രൽപള്ളിയിൽ. 1999-2004 കാലഘട്ടത്തിൽ എസ്.എം. കൃഷ്ണയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ അംഗമായിരുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് കേരളത്തിൽനിന്ന് തോട്ടം മേഖലയായ കുടകിലേക്ക് കുടിയേറിയ ടി. ജോൺ പ്ലാന്റേഷൻ തൊഴിലാളികളുടെ സംഘാടനത്തിലൂടെയാണ് കർണാടക രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്.

Spread the love
English Summary: FORMER KARNATAKA MINISTER T JOHN PASSES AWAY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick