Categories
kerala

ഗവർണറുടെ യാത്രാച്ചെലവിലേക്കായി 30 ലക്ഷം രൂപ വീണ്ടും അനുവദിച്ച് സർക്കാർ

ഗവർണറുടെ വിമാന യാത്രാ ചെലവിലേക്കായി 30 ലക്ഷം രൂപ വീണ്ടും അനുവദിച്ച് സർക്കാർ ഉത്തരവ്. ഫെബ്രുവരി ഏഴിന് തുക അനുവദിച്ചു​കൊണ്ട് ഉത്തരവിറങ്ങി. കഴിഞ്ഞ ബജറ്റിൽ ഗവർണറുടെ യാത്രക്ക് അനുവദിച്ച തുക തീർന്നതിനാലാണ് കൂടുതൽ തുക അനുദിച്ചത്.

ഗവർണറുടെ സെക്രട്ടറി 2022 ഡിസംബർ 30ന് കൂടുതൽ തുക ആവശ്യപ്പെട്ടിരുന്നു. 25 ലക്ഷം വരെയുള്ള തുക ട്രഷറിയിൽ നിന്നും മാറുന്നതിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ധനവകുപ്പിന്റെ പ്രത്യേക അനുമതി ലഭിച്ചാൽ മാത്രമേ ട്രഷറിയിൽ നിന്നും ബില്ല് പാസാവുകയുള്ളു എന്നാണ് റിപ്പോർട്ടുകൾ.

thepoliticaleditor
Spread the love
English Summary: 30 LAKH ADITIONALLY SANCTIONED FOR GOVERNERS JOURNIES

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick