Categories
latest news

ദേഹത്ത് മൂത്രമൊഴിച്ചത് ഞാനല്ല, സ്ത്രീ സ്വയം ആയിരിക്കണം…കോടതിയില്‍ വിചിത്രമായ മൊഴിമാറ്റം

എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ചതിന് അറസ്റ്റിലായ പ്രതി ശങ്കര്‍ മിശ്ര കോടതിയില്‍ നേരെ വിപരീതവും വിചിത്രവുമായ മൊഴി നല്‍കി. സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ചത് താനല്ലെന്നും അവര്‍ സ്വയം സ്വന്തം ദേഹത്ത് മൂത്രമൊഴിച്ചതായിരിക്കുമെന്നും ശങ്കര്‍ മിശ്രയുടെ അഭിഭാഷകന്‍ വാദിച്ചു. പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ അസുഖത്താല്‍ സ്ത്രീ കഷ്ടപ്പെടുന്നുണ്ടെന്നും അഭിഭാഷകന്‍ ആരോപിച്ചു.


സ്ത്രീയുടെ സീറ്റിലേക്കു പോകാന്‍ ആര്‍ക്കും സാധിക്കാത്ത തരത്തിലായിരുന്നു വിമാനത്തിലെ ഇരിപ്പിട സംവിധാനമെന്നും അഭിഭാഷകന്‍ കോടതിയില്‍ അവകാശപ്പെട്ടു. പിന്നില്‍ നിന്നും മാത്രമേ സ്ത്രീയെ സമീപിക്കാന്‍ കഴിയൂ. എന്തായാലും മുന്‍ഭാഗത്ത് പോയി മൂത്രമൊഴിക്കാനാവില്ല-വക്കീല്‍ വാദിച്ചു. ഡൽഹി പോലീസിന്റെ ഹർജിക്കെതിരെ വാദിക്കുന്നതിനിടെയാണ് അഡീഷണൽ സെഷൻസ് ജഡ്ജി ഹർജ്യോത് സിംഗ് ഭല്ലയ്ക്ക് മുമ്പാകെ അഭിഭാഷകൻ ഇക്കാര്യംവാദിച്ചത്. കഴിഞ്ഞ വർഷം നവംബർ 26 ന് എയർ ഇന്ത്യ ന്യൂയോർക്ക്-ന്യൂ ഡൽഹി വിമാനത്തിലാണ് സംഭവം അരങ്ങേറിയത്.

thepoliticaleditor

“വിമാനത്തിന്റെ ഒരു വശത്ത് നിന്ന് മറുവശത്തേക്ക് പോകുന്നത് അസാധ്യമല്ല, ക്ഷമിക്കണം, പക്ഷേ ഞാനും യാത്ര ചെയ്തിട്ടുണ്ട്, ഏത് നിരയിൽ നിന്നും ആർക്കും ചുറ്റും വന്ന് ഏത് സീറ്റിലേക്കും പോകാം.”– അഡീഷണൽ സെഷൻസ് ജഡ്ജി ഹർജ്യോത് സിംഗ് ഭല്ല നിരീക്ഷിച്ചു,

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick