Categories
latest news

മോദിയുടെ റോഡ് ഷോയിലെ സുരക്ഷാ വീഴ്ച : കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി

കർണാടകത്തിലെ ഹുബ്ബള്ളിയിൽ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയിൽ ഉണ്ടായ സുരക്ഷാ വീഴ്ചയിൽ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. സംഭവത്തിൽ കർണാടക പൊലീസിന്റെ ഭാഗത്തുനിന്നു ഗുരുതര വീഴ്ചയുണ്ടായി എന്നാണു പ്രഥമിക വിലയിരുത്തല്‍. ദേശീയ യുവജനോത്സവത്തിന്റെ ഉദ്‌ഘാടനത്തിന് എത്തിയ മോദി നടത്തിയ റോഡ് ഷോയ്ക്കിടെ വാഹനത്തിന്റെ ചവിട്ടുപടിയിൽനിന്നു കൈവീശി അഭിവാദ്യം ചെയ്തു മുന്നേറിയ മോദിക്കു മുന്നിലേക്കു സുരക്ഷാ ബാരിക്കേഡ് മറികടന്നു പൂമാലയുമായി 15 വയസ്സുകാരൻ ഓടിയടുക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ കയ്യകലത്തിലെത്തിയ ബാലനിൽനിന്നു മാല ഏറ്റുവാങ്ങാൻ അദ്ദേഹം കൈനീട്ടിയെങ്കിലും എസ്പിജി (സ്പെഷൽ പ്രൊട്ടക്‌ഷൻ ഫോഴ്സ്) ഉദ്യോഗസ്ഥർ കുട്ടിയെ പിടിച്ചുമാറ്റി, മാല വാങ്ങി പ്രധാനമന്ത്രിയെ ഏൽപിച്ചു.

Spread the love
English Summary: SECURITY LAPSES IN MODI ROAD SHOW ENQUIRY STARTED

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick