Categories
latest news

പാക് ചരിത്രത്തില്‍ ആദ്യമായി ഒരു ഹിന്ദു സ്ത്രീ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു

പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ടിക്കറ്റിലാണ് സവീറ മത്സരിക്കുന്നത്

Spread the love

ഇസ്ലാമിക രാഷ്ട്രമായ പാകിസ്താന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ഹിന്ദു വനിത പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു. ഖൈബര്‍ പഖ്തൂണ്‍ക്വ പ്രവിശ്യയിലെ ബുനെര്‍ ജില്ലയിലാണ് ഡോ.സവീറ പര്‍കാശ് എന്ന യുവതി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 2024 ഫെബ്രുവരി എട്ടിനാണ് പൊതുതിരഞ്ഞെടുപ്പ് .

അടുത്തിടെ പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിപി), വനിതാ സ്ഥാനാർത്ഥികൾക്കായി ജനറൽ സീറ്റുകളിൽ അഞ്ച് ശതമാനം സംവരണം ചെയ്തിരുന്നു. ഡിസംബർ 23നാണ് സവീര നാമനിർദേശ പത്രിക സമർപ്പിച്ചത്.

thepoliticaleditor

പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ടിക്കറ്റിലാണ് സവീറ മത്സരിക്കുന്നത്. സവീറയുടെ പിതാവ് ഡോ. ഓം പര്‍കാശ് 35 വര്‍ഷമായി പിപിപിയുടെ സജീവ പ്രവര്‍ത്തകനാണ്. അബോട്ടബാദ് ഇന്റര്‍നാഷണല്‍ മെഡിക്കല്‍ കോളജില്‍നിന്ന് 2022 മെഡിക്കല്‍ ബിരുദം നേടിയ സവീറ, ബുനെറിലെ പിപിപി വനിതാ വിഭാഗം ജനറല്‍ സെക്രട്ടറിയാണ്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick