Categories
latest news

റെയിൽവേ ബജറ്റ് തിരികെ കൊണ്ടുവരണം: നിതീഷ് കുമാർ

പൊതു ബജറ്റിനു മുമ്പായി പ്രത്യേക റെയില്‍ ബജറ്റ് അവതരിപ്പിക്കുന്ന പഴയ രീതി വീണ്ടും കൊണ്ടുവരണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മുന്‍ റെയില്‍വേ മന്ത്രി കൂടിയാണ് നിതീഷ്. ബിഹാറില്‍ സംഘടിപ്പിച്ച സമാധാന്‍ യാത്രയില്‍ സംസാരിക്കുകയായിരുന്നു ബിഹാര്‍ മുഖ്യമന്ത്രി. “രാജ്യത്തുടനീളം റെയിൽവേ ബജറ്റിനെക്കുറിച്ച് ധാരാളം ചർച്ചകൾ നടന്നിരുന്നു. റെയിൽവേ ബജറ്റ് അവതരിപ്പിക്കുന്ന സംവിധാനം നിർത്തലാക്കിയത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല”– അദ്ദേഹം പറഞ്ഞു. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ആരംഭിക്കും. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി 1 ന് ലോക്‌സഭയിൽ പൊതുബജറ്റ് അവതരിപ്പിക്കും.

Spread the love
English Summary: nitheesh kumar about railway budjet

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick