Categories
latest news

ജസീന്തയ്ക്കു പകരം ക്രിസ് ഹോപ്കിന്‍സ്

ന്യൂസിലാന്‍ഡിന്റെ ചരിത്രത്തില്‍ എന്നേക്കുമായുള്ള റെക്കോര്‍ഡിട്ട പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ വ്യക്തിപരമായ ഇഷ്ടങ്ങളുടെ ലോകത്തേക്ക് പോകാനായി സ്ഥാനത്യാഗം ചെയ്യുമ്പോള്‍ പകരം എത്തുന്നത് ജസീന്തയുടെ ആദ്യ മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായിരുന്നു ക്രിസ് ഹിപ്കിന്‍സ്. രണ്ടാം മന്ത്രിസഭയില്‍ വിദ്യാഭ്യാസം, പൊലീസ് വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നു. ഈ വര്‍ഷം ഒക്ടോബറിലാണ് പൊതു തിരഞ്ഞെടുപ്പ്. അതു വരെ ക്രിസ് ഹിപ്കിന്‍സ് പ്രധാനമന്ത്രിയായി തുടരും.

ന്യൂസിലാന്‍ഡിലെ ജനപ്രിയ പ്രധാനമന്ത്രിയായ ജസീന്ത ആര്‍ഡേന്‍ കഴിഞ്ഞ ദിവസം അവരുടെ പാര്‍ടിയുടെ വാര്‍ഷിക യോഗത്തിലായിരുന്നു താന്‍ സ്ഥാനത്യാഗം ചെയ്യാന്‍ ആഗ്രഹിക്കുന്നതായി പ്രഖ്യാപിച്ചത്. ഫെബ്രുവരി ഏഴിനു ശേഷം താന്‍ പ്രധാനമന്ത്രിസ്ഥാനം ഒഴിയുമെന്ന ജസീന്തയുടെ പ്രഖ്യാപനം പാര്‍ടിയെയും രാജ്യത്തെയും ഞെട്ടിച്ചിരിക്കയാണ്. ഭീകരാക്രമണം, പ്രകൃതദുരന്തങ്ങള്‍, കൊവിഡ് മഹാമാരി എന്നിവയിലൂടെയെല്ലാം ന്യൂസിലാന്‍ഡ് കടന്നു പോയപ്പോള്‍ വലിയ രക്ഷകയായി പ്രവര്‍ത്തിച്ച ഭരണാധികാരിയായ, 42 കാരിയായ ജസീന്ത തന്റെ രണ്ടാം ടേമിലും വന്‍ ഭൂരിപക്ഷത്തോടെയാണ് അധികാരത്തില്‍ വന്നത്. ഇത് രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഒരു റെക്കോര്‍ഡ് ആയിരുന്നു.

thepoliticaleditor
Spread the love
English Summary: newzealand new prime minister cris hipkins

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick