Categories
kerala

പുതിയതായി എത്തിയവര്‍ക്ക് കൂടുതല്‍ പരിഗണന…കുട്ടനാട്ടില്‍ സിപിഎമ്മില്‍ നേതാക്കളുടെ കൂട്ടരാജി

പാര്‍ടിയിലേക്ക് അടുത്ത കാലത്തു മാത്രം എത്തിയവര്‍ക്ക് മുന്തിയ പരിഗണന നല്‍കുകയും പഴയ പ്രവര്‍ത്തകരെ പുതിയ നേതാക്കള്‍ നിഷ്‌കരുണം വെട്ടിനിരത്തുകയും ചെയ്യുന്നതില്‍ സിപിഎം കുട്ടനാട് മേഖലയില്‍ വലിയ തോതില്‍ ഉള്‍പാര്‍ടി സംഘര്‍ഷം നേരിടുകയാണ്. പാര്‍ടിയുടെ ശക്തികേന്ദ്രങ്ങളില്‍ കൂട്ടരാജിയാണ്. രാജിവെക്കുന്നവരില്‍ ലോക്കല്‍ കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളും ഏരിയാ കമ്മിറ്റി അംഗവും ഉള്‍പ്പെടെ ഉണ്ട് എന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഏരിയാ നേതൃത്വമാണ് പ്രതിക്കൂട്ടില്‍.
സി.പി.എം. ശക്തികേന്ദ്രങ്ങളായ പുളിങ്കുന്ന്, രാമങ്കരി എന്നിവിടങ്ങളില്‍ രാജിവെച്ചവര്‍ കൂടുതലാണ്. പുളിങ്കുന്നം എല്‍.സി.യിലെ മുഴുവന്‍ പേരും രാജി നല്‍കിയതായി പറയപ്പെടുന്നു. രാജിവെച്ചവര്‍ക്കു പ്രശ്‌നം ഏരിയാ നേതൃത്വവുമായാണ്. കുട്ടനാട്ടിലെ വിവിധ ഇടങ്ങളിലായി ഒറ്റ മാസത്തിനിടെ 280-ലധികം പേര്‍ പാര്‍ടി വിട്ടിട്ടുണ്ടെന്ന് പരാതിയുണ്ട്.
ജില്ലാക്കമ്മിറ്റിയുടെ തക്കസമയത്തുള്ള ഇടപെടല്‍ പല സന്ദര്‍ഭങ്ങളിലും ഉണ്ടായിട്ടില്ലാത്തതാണ് ആഭ്യന്തര പ്രശ്‌നങ്ങള്‍ വഷളാക്കിയതെന്നും ആരോപണമുണ്ട്.
എന്തായാലും മന്ത്രി സജി ചെറിയാന്‍ മുന്‍കൈയ്യെടുത്ത് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച ഏരിയാ കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്.

Spread the love
English Summary: CONFLICT IN KUTTANAD CPM

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick