Categories
latest news

താലിബാൻ- ചൈന ചർച്ചയ്ക്കിടെ കാബൂളിലെ വിദേശകാര്യ മന്ത്രാലയത്തിന് പുറത്ത് സ്‌ഫോടനം, നിരവധി മരണം

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ വിദേശകാര്യ മന്ത്രാലയത്തിന് പുറത്ത് സ്‌ഫോടനമുണ്ടായതായി വാർത്ത. സ്‌ഫോടനം നടക്കുമ്പോൾ താലിബാനും ചൈനീസ് ഉദ്യോഗസ്ഥരും തമ്മിൽ കൂടിക്കാഴ്ച നടക്കുകയായിരുന്നു. സ്‌ഫോടനത്തിൽ 20 പേർ മരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാബൂൾ സുരക്ഷാ വകുപ്പിന്റെ വക്താവ് ഖാലിദ് സദ്രാൻ നിരവധി ആളുകളുടെ മരണം സ്ഥിരീകരിച്ചു. സുരക്ഷാസേന സ്ഥലത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി ഒന്നിന് കാബൂളിലെ സൈനിക വിമാനത്താവളത്തിൽ സ്‌ഫോടനം ഉണ്ടായിരുന്നു. ഇതിൽ 8 പേർക്ക് പരിക്കേറ്റു. ഡിസംബർ 29 നും അഫ്ഗാനിസ്ഥാനിലെ താലൂക്കൻ പ്രവിശ്യയിൽ സ്ഫോടനം ഉണ്ടായി. ഇതിൽ 4 പേർക്ക് പരിക്കേറ്റു. സർക്കാർ ഓഫീസിലെ ജീവനക്കാരന്റെ മേശക്കടിയിൽ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം നടന്നതെന്നാണ് റിപ്പോർട്ട്. ഡിസംബർ 26ന് ബദക്ഷാൻ പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു.

Spread the love
English Summary: BLAST IN KABUL

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick