Categories
kerala

കീടനാശിനി തളിച്ച ഏലക്കാ: ശബരിമലയില്‍ അരവണ വിതരണം നിര്‍ത്തി

ഏലക്ക ചേര്‍ക്കാത്ത അരവണ വ്യാഴാഴ്ച മുതല്‍

Spread the love

കീടനാശിനി ഉപയോഗിച്ച ഏലയ്‌ക്ക അടങ്ങിയ അരവണ പ്രസാദം വിതരണം ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ശബരിമലയിൽ അരവണ വിതരണം നിർത്തിവയ്‌ക്കുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.അനന്തഗോപൻ അറിയിച്ചു . ഏലക്ക ചേര്‍ക്കാത്ത അരവണ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് പിന്നീട് അനന്തഗോപന്‍ പ്രസ്താവനയില്‍ അറിയിച്ചു. ദര്‍ശനം നടത്തുന്ന ഭക്തര്‍ക്ക് അരവണ പായസം കൂടി കിട്ടിയാലേ തൃപ്തിയാവൂ എന്നതിനാലാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൈവ ഏലയ്‌ക്ക് എത്തിക്കാനുള‌ള ശ്രമം നടത്തുമെന്നും ഏലയ്‌ക്കയിടാതെ തന്നെ ബോർഡിന് അരവണ നിർമ്മിക്കാമെന്നും .അനന്തഗോപൻ പറഞ്ഞു.

thepoliticaleditor
Spread the love
English Summary: ARAVANA DISTRIBUTION STOPPED AT SABARIMALA

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick