Categories
kerala

കൊവിഡ് ബാധിച്ചയാള്‍ പുറത്തിറങ്ങി വൈറസ് പരത്തിയിട്ട് മാപ്പ് പറഞ്ഞിട്ട് കാര്യമുണ്ടോ- മന്ത്രി മുഹമ്മദ് റിയാസ്

കൊവിഡ് ബാധിച്ചയാള്‍ പുറത്തിറങ്ങി വൈറസ് പരത്തിയിട്ട് മാപ്പ് പറഞ്ഞിട്ട് കാര്യമുണ്ടോ എന്ന് മന്ത്രി മുഹമ്മദ് റിയാസ് വിഴിഞ്ഞം സമര സമിതി കൺവീനർ തിയോഡേഷ്യസ് ഡിക്രൂസിന്റെ പ്രതികരണത്തില്‍ അഭിപ്രായപ്പെട്ടു. അബ്ദുള്‍റഹിമാന്‍ എന്ന പേരില്‍ എന്താണ് പ്രശ്‌നമുള്ളത്. മാപ്പുപറയുന്നതില്‍ എന്തു കാര്യമാണ്-റിയാസ് ചോദിച്ചു. ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസിന്റെ മാപ്പ് സ്വീകരിക്കുന്നില്ലെന്ന് മന്ത്രി വി.അബ്ദുറഹ്‌മാനും പ്രതികരിച്ചു. മാപ്പ് മടക്കി പോക്കറ്റില്‍ ഇട്ടാല്‍ മതി. വൈദികന്റെ പേരിന്‍റെ അര്‍ഥവും എന്താണെന്ന് നോക്കണം. വികസനത്തിന് തടസം നില്‍ക്കുന്നത് ദേശദ്രോഹമാണെന്നാണ് പറഞ്ഞതെന്നും ഇനിയും പറയുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി വി.അബ്ദുറഹിമാ‍നെതിരെ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് വർഗീയ വിരുദ്ധ കമന്റ് നടത്തിയിരുന്നു. താൻ നടത്തിയ പരാമർശം പിൻവലിക്കുന്നതായും ഇതു നാക്കുപിഴ‍വാണെന്നും ഫാ. തിയോ‍ഡേഷ്യസ് ഡിക്രൂസ് പിന്നീട് പ്രതികരിച്ചു . വിവാദപരാമർശത്തിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരം വിഴിഞ്ഞം പൊലീസ് കേസെടുത്തിട്ടുണ്ട്. മന്ത്രിമാരായ വി.അബ്ദുറഹ്മാൻ, അഹമ്മദ് ദേവർകോവിൽ എന്നിവർക്കെതിരെ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ വർഗീയ അധിക്ഷേപത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഐഎൻഎൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂറാണ് ഡിജിപിക്കു പരാതി നൽകിയത്.

Spread the love
English Summary: MUHAMMED RIYAS COMMENTS ON VIZHINJAM AGITATION CONVENORS RESPONSE

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick