Categories
kerala

പൊലീസ് ഹാജരാക്കുന്ന പ്രതികള്‍ക്കെല്ലാം ശിക്ഷ വാങ്ങിക്കൊടുക്കലല്ല പ്രോസിക്യൂട്ടറുടെ ജോലി- ജഡ്ജി ഹണി എം.വര്‍ഗീസ്‌

പൊലീസ് കൊണ്ടുവരുന്ന എല്ലാ പ്രതികള്‍ക്കും ശിക്ഷ വാങ്ങി നല്‍കുന്നതല്ല പ്രോസിക്യൂട്ടറുടെ ജോലിയെന്ന് എറണാകുളം ജില്ലാ ജഡ്ജി ഹണി എം.വര്‍ഗീസ്. പ്രോസിക്യൂട്ടറുടെ ചുമതല സമൂഹത്തോടാണ്. ജാമ്യത്തിന് പ്രതിക്ക് അര്‍ഹതയുണ്ടെങ്കില്‍ പ്രോസിക്യൂട്ടര്‍ അത് അംഗീകരിക്കണം. അങ്ങനെ ചെയ്താല്‍ പഴികേള്‍ക്കുമെന്ന ഭീതിയാണ് പലര്‍ക്കും. കൊച്ചിയില്‍ സാമൂഹികനീതി വകുപ്പിന്റെ പരിപാടിയിലാണ് ഹണി എം.വര്‍ഗീസിന്റെ പരാമര്‍ശം. നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജി കൂടിയാണ് ഹണി എം.വര്‍ഗീസ്. ഹണി എം.വര്‍ഗീസിന്റെ ഉത്തരവുകളിലും നിലപാടുകളിലും നടി അവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടാണ് കോടതി മാറ്റം ആവശ്യപ്പെട്ടത്.

Spread the love
English Summary: TALK OF JUDGE HANI M VARGESE

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick