Categories
latest news

കാവി നിറത്തിലുളള വസ്‌ത്രം ധരിച്ച ദീപിക പദുക്കോണിന്റെ ഗ്ലാമര്‍ അനുവദിക്കില്ലെന്ന്‌ മധ്യപ്രദേശ്‌ മന്ത്രി

മധ്യപ്രദേശിലെ ആഭ്യന്തരമന്ത്രി നരോത്തം മിശ്ര സങ്കുചിതമായ താല്‍പര്യങ്ങള്‍ വെച്ച്‌ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന വ്യക്തി എന്ന നിലയില്‍ ‘പ്രസിദ്ധ’ നാണ്‌. ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയായായ ‘പഠാൻ’ആണ് ഇത്തവണ നരോത്തം മിശ്രയുടെ കൈയിൽ പെട്ടിരിക്കുന്നത്. സിനിമ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിരിക്കുകയാണ്.

ചിത്രത്തിലെ ആദ്യഗാനം തിങ്കളാഴ്ചയാണ് പുറത്തിറങ്ങിയത്. ‘ ബെഷറം രംഗ്’ എന്നാരംഭിക്കുന്ന ഗാനത്തിൽ അതീവ ഗ്ലാമറസായാണ് ദീപികയെത്തുന്നത്.

thepoliticaleditor

കാവി നിറത്തിലുള്ള വസ്ത്രം ആണ് ദീപികയുടേത് എന്നത് വലിയ അപരാധം ആയിട്ടാണ് ആഭ്യന്തര മന്ത്രി ഉന്നയിച്ചിരിക്കുന്നത്.ഈ ഗാനത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നരോത്തം മിശ്ര. ഗാനരംഗത്തിൽ മാറ്റം വരുത്താതെ സിനിമ മദ്ധ്യപ്രദേശിൽ പ്രദർശിപ്പിക്കുകയില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ചിത്രത്തിലെ ഗാനത്തിൽ ദീപിക പദുകോൺ ധരിച്ചിരിക്കുന്ന ബിക്കിനിയുടെ നിറം കാവിയാണ്. ബെഷറം രംഗ്‌ എന്ന വരിയുടെ അര്‍ഥം ലജ്ജയില്ലാത്ത നിറം എന്നാണ്‌. ഇതും ചേര്‍ത്തുവെച്ചാണ്‌ ചിത്രത്തിനെതിരെ ബഹിഷ്‌കരണ ആഹ്വാനം ഉയര്‍ത്തപ്പെട്ടിരിക്കുന്നത്‌.

എന്നാൽ ഗാനം ഇതിനകം 2.1 കോടിയിലേറെ ആളുകൾ കണ്ടിട്ടുണ്ട്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick