Categories
kerala

ആകാശപ്പറക്കലിന്‌ ഹെലികോപ്‌റ്റര്‍ തയ്യാര്‍…നിരക്കുകള്‍ ഇങ്ങനെ

ശനി,ഞായര്‍ ദിവസങ്ങളില്‍ ടിക്കറ്റ്‌ നിരക്കില്‍ ഇളവ്‌ പ്രഖ്യാപിച്ചു

Spread the love

തളിപ്പറമ്പ്‌ മണ്ഡലം ഹാപ്പിനെസ്‌ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വിനോദ പരിപാടികളില്‍ ഏറ്റവും ആകര്‍ഷകവും കൗതുകമേറിയതും അതേസമയം ചെലവേറിയതുമായ ഹെലികോപ്‌റ്റര്‍ റൈഡിന്‌ തുടക്കമായി. കേരള ആംഡ്‌ പോലീസ്‌ ഗ്രൗണ്ടില്‍ ഹെലികോപ്‌റ്റര്‍ റെഡി. ഫ്‌ലാഗ്‌ ഓഫ്‌ നടി മാല പാര്‍വ്വതി വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക്‌ നിര്‍വ്വഹിച്ചു. തൂവെള്ള നിറമുള്ള എച്ച്‌-125 ഹെലികോപ്‌റ്ററില്‍ ഒരേ സമയം ആറു പേര്‍ക്ക്‌ ആകാശം ചുറ്റാം. തുമ്പി ഏവിയേഷന്‍ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ ഹെലി ടാക്‌സിയാണ്‌ വിനോദയാത്രികര്‍ക്കായി ഒരുങ്ങിയിരിക്കുന്നത്‌.

്‌രണ്ടു തരം ടിക്കറ്റ്‌ നിരക്കാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. 5-6 മിനിറ്റ്‌ പറക്കലിന്‌ 3,699 രൂപയും 12-13 മിനിറ്റ്‌ യാത്രയ്‌ക്ക്‌ 7,499 രൂപയുമാണ്‌ നിരക്ക്‌. രണ്ട്‌ വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക്‌ ടിക്കറ്റ്‌ വേണ്ട.

thepoliticaleditor

ശനി,ഞായര്‍ ദിവസങ്ങളില്‍ ടിക്കറ്റ്‌ നിരക്കില്‍ 500 രൂപ ഇളവ്‌ പ്രഖ്യാപിച്ചു. അഞ്ച്‌ മിനിറ്റ്‌ റൈഡിന്റെ നിരക്കിലാണ്‌ ഇളവ്‌–3,699 രൂപയ്‌ക്കും പകരം 3,199 രൂപ നല്‍കിയാല്‍ മതി.

അഞ്ച്‌ മിനിറ്റ്‌ യാത്ര പ്രധാനമായും നഗരപ്രദേശത്തെ കറക്കമായിരിക്കുമെങ്കില്‍ 12 മിനിറ്റില്‍ കുറച്ചു കൂടി ദൂരേയുള്ള കാഴ്‌ചകള്‍ കാണാനുള്ള പറക്കല്‍ നടത്തുമെന്ന്‌ ഹെലികോപ്‌റ്റര്‍ കമ്പനി എക്‌സിക്യൂട്ടീവ്‌ അറിയിച്ചു.
സൂര്യോദയം, അസ്‌തമയം എന്നീ നേരങ്ങളിലാണ്‌ യാത്ര പ്ലാന്‍ ചെയ്‌തിരിക്കുന്നത്‌. ഈ സമയങ്ങളിലായിരിക്കും ആകാശത്തു നിന്നുള്ള കാഴ്‌ചകള്‍ അതിമനോഹരമായിരിക്കുക.
ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക്‌ ചെയ്യാന്‍ www.helitaxi.com എന്ന വെബ്‌സൈറ്റില്‍ നോക്കിയാല്‍ മതി. പൊലീസ്‌ പരേഡ്‌ ഗ്രൗണ്ടിന്റെ കവാടത്തില്‍ തന്നെയുള്ള ടിക്കറ്റ്‌ കൗണ്ടറില്‍ നിന്നും നേരിട്ടും ടിക്കറ്റെടുക്കാമെന്ന്‌ കമ്പനി അധികൃതര്‍ പറഞ്ഞു. ഡിസംബര്‍ 23 മുതല്‍ 31 വരെ ഹെലികോപ്‌റ്റര്‍ റൈഡിന്‌ അവസരം ഉണ്ടാകുമെന്നും കമ്പനി അറിയിച്ചു.

Spread the love
English Summary: helicopter ride at happiness festival

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick