Categories
latest news

ഭാരത് ജോഡോ യാത്രയിൽ എല്ലാവരും മാസ്ക് ധരിക്കുമെന്ന് കോൺഗ്രസ്

ഭാരത് ജോഡോ യാത്രയിൽ എല്ലാവരും മാസ്ക് ധരിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. യാത്രയിൽ പങ്കെടുക്കുന്നവരെല്ലാം മാസ്ക് ധരിക്കുമെന്നും കേന്ദ്ര മാർഗരേഖ ഇറങ്ങിയാൽ അത് പാലിച്ചു കൊണ്ട് മുന്നോട്ട് പോകുമെന്നും കോൺഗ്രസ് അറിയിച്ചു. യാത്രയിൽ പങ്കെടുത്ത ഹിമാചൽ മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാതലത്തിൽ രാഹുൽ ഗാന്ധി യാത്ര നിർത്തിവയ്ക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ഭാരത് ജോഡോ യാത്ര ഡൽഹി അതിർത്തിയിലേക്ക് പ്രവേശിക്കാൻ ഇരിക്കെയാണ് കോവിഡ് മാനദണ്ഡങ്ങൾ വെല്ലുവിളി ആയത്. യാത്രയിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും അല്ലെങ്കിൽ യാത്ര നിർത്തിവയ്ക്കണം എന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നിർദേശം.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick