Categories
latest news

ഹിന്ദുക്കൾ എപ്പോഴും വീടുകളിൽ ആയുധങ്ങൾ മൂർച്ഛ കൂട്ടി സൂക്ഷിക്കണം- പ്രജ്ഞാ സിങ് താക്കൂറിന്റെ വിദ്വേഷ പ്രസംഗം

ഹിന്ദുക്കൾ എപ്പോഴും വീടുകളിൽ ആയുധങ്ങൾ മൂർച്ഛ കൂട്ടി സൂക്ഷിക്കണമെന്നും ഉപയോഗിക്കാനുള്ള സാഹചര്യം എപ്പോഴാണ് വരിക എന്ന് പറയാനാവില്ലെന്നും ബിജെപി എംപി പ്രജ്ഞാ സിങ് താക്കൂർ. ഞായറാഴ്ച കർണാടകയിലെ ശിവമോഗയിൽ നടന്ന ഹിന്ദു ജാഗരൺ വൈദികിന്റെ സൗത്ത് സോൺ വാർഷിക സമ്മേളനത്തിൽ പ്രസംഗിച്ചു കൊണ്ടാണ് ഭോപ്പാൽ എം പി ആയ പ്രജ്ഞ വിദ്വേഷ ആഹ്വാനം നടത്തിയത്. “നിങ്ങളുടെ വീടുകളിൽ ആയുധങ്ങൾ സൂക്ഷിക്കുക. ഒന്നുമില്ലെങ്കിലും പച്ചക്കറികൾ മുറിക്കാനുള്ള കത്തിയുടെ മൂർച്ചയെങ്കിലും കരുതി വയ്ക്കുക. എന്ത് സാഹചര്യമുണ്ടാകുമെന്ന് അറിയില്ല. ആരെങ്കിലും നമ്മുടെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ചാൽ തക്കതായ മറുപടി കൊടുക്കുക എന്നത് നമ്മുടെ അവകാശമാണ്. ലവ് ജിഹാദിൽ ഉൾപ്പെട്ടവരോട് അതേ രീതിയിൽ പ്രതികരിക്കുക. നിങ്ങളുടെ പെൺകുട്ടികളെ സുരക്ഷിതരാക്കുക, നിങ്ങളുടെ പെൺകുട്ടികളെ പഠിപ്പിക്കുക. നിങ്ങളുടെ വീട്ടിൽ ആയുധങ്ങൾ സൂക്ഷിക്കുക, മറ്റൊന്നുമല്ലെങ്കിൽ, പച്ചക്കറികൾ മുറിക്കാനുള്ള കത്തി മൂർച്ചയുള്ളതായി സൂക്ഷിക്കുക. നമ്മുടെ ഹിന്ദു വീരന്മാരെയും ബജ്‌റംഗ്ദൾ, ബി.ജെ.പി, യുവമോർച്ച പ്രവർത്തകരെയും അവർ കത്തികൊണ്ട് വെട്ടി മുറിച്ചു. പച്ചക്കറികൾ മുറിക്കാനുള്ള കത്തിയും നിങ്ങൾ മൂർച്ചയോടെ സൂക്ഷിക്കണം. എപ്പോഴാണ് അവസരം ലഭിക്കുക എന്നറിയില്ല. പച്ചക്കറി നന്നായി മുറിച്ചാൽ തീർച്ചയായും വായും തലയും നന്നായി മുറിയും”– പ്രജ്ഞാ സിങ് താക്കൂർ ഇങ്ങനെ പ്രസംഗിച്ചതായി പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

Spread the love
English Summary: alleged hate speech of pragya singh takkur

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick