Categories
kerala

മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് അച്ഛനും മകനും മരിച്ചു

അത്യധികം നിര്‍ഭാഗ്യകരമായ ഒരു അപകട മരണത്തിന്റെ നടുക്കത്തിലാണ് കണ്ണൂരിലെ മലയോര മേഖലയായ ആലക്കോട്. മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് പിതാവും മകനും മരിച്ചു. കണ്ണൂര്‍ ആലക്കോട് നെല്ലിക്കുന്നിലാണ് സംഭവം.

താരാമംഗലത്ത് മാത്തുക്കുട്ടി (60),മകന്‍ ബിന്‍സ് (18) എന്നിവർ ആണ് മരിച്ചത്.

thepoliticaleditor

അപകടം നടന്ന ഉടനെ മാത്തുക്കുട്ടി മരിച്ചിരുന്നു. പരുക്കേറ്റ മകന്‍ ബിന്‍സ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കഴിഞ്ഞ ദിവസം അഭിഷിക്തനായ മാനന്തവാടി സഹായമെത്രാന്‍ മാര്‍ അലക്സ് താരാമംഗലത്തിന്റെ സഹോദരനാണ് മാത്തുക്കുട്ടി.

Spread the love
English Summary: FATHER AND SON DIED IN CAR ACCIDENT

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick