Categories
latest news

ഇള ഭട്ട് അന്തരിച്ചു

പ്രശസ്ത സാമൂഹിക പ്രവര്‍ത്തകയും സേവ എന്ന പ്രമുഖ വനിതാ സന്നദ്ധ തൊഴില്‍ ഗ്രൂപ്പിന്റെ സ്ഥാപകയും മഗ്‌സാസെ അവാര്‍ഡ്, പത്മഭൂഷണ്‍ സമ്മാനം എന്നിവയുള്‍പ്പെടെ നേടിയ ഗാന്ധിയനുമായ ഇള ഭട്ട് അന്തരിച്ചു. അവര്‍ക്ക് 89 വയസ്സായിരുന്നു. 2016 മുതല്‍ സബര്‍മതി ആശ്രമത്തിന്റെ ചെയര്‍പേഴ്‌സണ്‍ ആയും പ്രവര്‍ത്തിച്ചിരുന്നു. 1977-ല്‍ മഗ്‌സാസെ പുരസ്‌കാരവും, 1984-ല്‍ റൈറ്റ് ലൈവ്‌ലി ഹുഡ് അവാര്‍ഡും, 1986-ല്‍ പത്മഭൂഷണും സമ്മാനിക്കപ്പെട്ടു.
അടുത്തകാലം വരെ അവര്‍ ഗുജറാത്ത് വിദ്യാപീഠത്തിന്റെ വൈസ് ചാന്‍സലര്‍ ആയും പ്രവര്‍ത്തിച്ചിരുന്നു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞു.

മഹാത്മാ ഗാന്ധിയാണ് ഗുജറാത്ത് വിദ്യാപീഠം സ്ഥാപിച്ചത്. ഗാന്ധിജി ആദ്യത്തെ ചാന്‍സലറുമായിരുന്നു.
1933-ലാണ് ഇളാബെന്‍ ഭട്ടിന്റെ ജനനം. അച്ഛന്‍ സുമന്ത്രായ് ഭട്ട് പ്രമുഖനായ വക്കീലായിരുന്നു. അമ്മ വനനില വ്യാസ് വനിതാ പ്രസ്ഥാനത്തില്‍ സജീവമായിരുന്നു. നിയമം പഠിച്ച ഇള ഭട്ട് അഹമ്മദാബാദിലെ ഏറ്റവും പഴക്കമുള്ള ടെക്‌സ്റ്റൈല്‍ തൊഴിലാളി യൂണിയനില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചാണ് സാമൂഹിക പ്രവര്‍ത്തനത്തിലേക്ക് ആദ്യ ചുവടു വെച്ചത്.

thepoliticaleditor
Spread the love
English Summary: ILA BHATT PASSES AWAY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick