Categories
latest news

ജർമ്മൻ ഫുട്ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻബോവർ അന്തരിച്ചു

ജർമ്മൻ ഫുട്ബോൾ ഇതിഹാസ താരവും പിന്നീട് പരിശീലകനുമായ ഫ്രാൻസ് ബെക്കൻബൗർ (78) അന്തരിച്ചു. കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ലോകകപ്പ് നേടിയ മൂന്ന് പുരുഷന്മാരിൽ ഒരാളായ ബെക്കൻബോവർ, കൈസർ എന്നാണ് അറിയപ്പെട്ടിരുന്നത്. ഞായറാഴ്ച രാത്രി ഉറക്കത്തിനിടെയായിരുന്നു ബെക്കൻബോവറിന്റെ അന്ത്യമെന്ന് കുടുംബം പ്രസ്താവനയിൽ വ്യക്തമാക്കി. മരണസമയത്ത് കുടുംബാംഗങ്ങൾ അരികിലുണ്ടായിരുന്നു. ലോകഫുട്‌ബോളിലെ ഏറ്റവും ഭാവനാസമ്പന്നനായ ‘ഓൾറൗണ്ട് ഫുട്‌ബോളറും’ അറ്റാക്കിങ് സ്വീപ്പർ പൊസിഷന്റെ ഉപജ്‌ഞാതാവുമാണ് ബെക്കൻബോവർ. ക്യാപ്‌റ്റൻ എന്ന നിലയിലും (1974) കോച്ച് എന്ന നിലയിലും (1990) ജർമനിക്ക് ലോകകപ്പ് സമ്മാനിച്ചതിനുളള അപൂർവ ബഹുമതിയും ബെക്കൻബോവറുടെ പേരിലാണ്. പിന്നീട് ഒരാൾ ഈ റെക്കോർഡിന് ഒപ്പമെത്തിയത് അടുത്തിടെയാണ്. 1998ൽ ഫ്രാൻസ് ലോകകപ്പ് നേടിയപ്പോൾ നായകനും 2018ൽ കിരീടം നേടുമ്പോൾ പരിശീകനുമായിരുന്ന ദിദിയെ ദെഷാം. രണ്ടു തവണ ബലോൻ ദ് ഓർ പുരസ്കാരവും നേടി.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick