Categories
kerala

മകനെ ഡ്രൈവിങ് പഠിപ്പിക്കുമ്പോൾ കാര്‍ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണ് അച്ഛൻ മരിച്ചു

അത്യധികം നിര്‍ഭാഗ്യകരമായ ഒരു അപകട മരണത്തിന്റെ നടുക്കത്തിലാണ് കണ്ണൂരിലെ മലയോര മേഖലയായ ആലക്കോട്. മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണ് പിതാവ് മരിച്ചു. കണ്ണൂര്‍ ആലക്കോട് നെല്ലിക്കുന്നിലാണ് സംഭവം. താരാമംഗലത്ത് മാത്തുക്കുട്ടി (60) ആണ് മരിച്ചത്.

വീട്ടുമുറ്റത്തെ കിണറ്റിലാണ് കാര്‍ വീണത്. അപകടത്തില്‍ പരുക്കേറ്റ മകന്‍ ബിന്‍സ് (18) പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം അഭിഷിക്തനായ മാനന്തവാടി സഹായമെത്രാന്‍ മാര്‍ അലക്സ് താരാമംഗലത്തിന്റെ സഹോദരനാണ് മാത്തുക്കുട്ടി.

thepoliticaleditor
Spread the love
English Summary: CAR SLIPPED INTO THE WELL

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick