Categories
kerala

എല്‍ദോസിന്‌ ഇന്ന്‌ നിര്‍ണായകം…പാര്‍ടിയിലും കോടതിയിലും…കാത്തിരിക്കുന്നത്‌ സസ്‌പെന്‍ഷന്‍

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന്‌ വിധി വരാന്‍ സാധ്യത…കെ.പി.സി.സി.ക്ക്‌ വിശദീകരണം നല്‍കാനുള്ള അവസാന ദിനവും ഇന്നാണ്‌

Spread the love

ലൈംഗിക പീഢനക്കേസില്‍ പെട്ട്‌ ഒളിവില്‍ പോയ കോണ്‍ഗ്രസ്‌ എം.എല്‍.എ. എല്‍ദോസ്‌ കുന്നപ്പിള്ളിക്ക്‌ ഒക്ടോബര്‍ 20 നിര്‍ണായക ദിനമാണ്‌. തിരുവനന്തപുരം സെഷന്‍സ്‌ കോടതിയില്‍ നല്‍കിയിരിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന്‌ വിധി വരാന്‍ സാധ്യതയുണ്ട്‌. മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ അറസ്റ്റ്‌ ഉറപ്പാണ്. ഒപ്പം കെ.പി.സി.സി.ക്ക്‌ വിശദീകരണം നല്‍കാനുള്ള അവസാന ദിനവും ഇന്നാണ്‌. വിശദീകരണം നല്‍കിയാലും പാര്‍ടിക്ക്‌ വന്നു ചേര്‍ന്നിരിക്കുന്ന വന്‍ നാണക്കേട്‌ എല്‍ദോസിനെതിരായ വലിയ വികാരമാണ്‌ പാര്‍ടിക്കകത്ത്‌ ഉണ്ടാക്കിയിരിക്കുന്നത്‌. എല്‍ദോസിനെ സസ്‌പെന്റ്‌ ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. എം.എല്‍.എ. സ്ഥാനത്തിന്‌ ഇളക്കം തട്ടാനും ഇതു വഴി സാധ്യത ഉണ്ട്‌.

ബലാത്സംഗപരാതി കെട്ടിച്ചമച്ചതാണെന്നും ബ്ലാക്ക് മെയിലിങ്ങിന്‍റെ ഭാഗമായാണ് ഈ ആരോപണം ഉന്നയിക്കുന്നതെന്നും എല്‍ദോസിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദമുന്നയിച്ചിരുന്നു. പരാതികള്‍ സ്ഥിരമായി ഉന്നയിക്കുന്ന വ്യക്തിയാണ് പരാതിക്കാരിയെന്നും വിശ്വാസ്യതയില്ലെന്നുമുള്ള പൊലീസ് റിപ്പോര്‍ട്ടുമുണ്ട്. യുവതിക്ക് വധഭീഷണിയുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എംഎല്‍എ സ്ഥാനത്തിരിക്കുന്നവര്‍ക്കു ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കും. കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തന്നെക്കൂടി കേട്ടശേഷമേ ജാമ്യ ഉത്തരവില്‍ വിധി പറയാവൂ എന്നാവശ്യപ്പെട്ട് ഇന്നലെ പരാതിക്കാരി കോടതിയെ സമീപിച്ചിരുന്നു. ‌‌

thepoliticaleditor
Spread the love
English Summary: eldos kunnappilli anticipatory bail today

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick