Categories
latest news

നിരീക്ഷകര്‍ തോറ്റു ഡെല്‍ഹിക്ക്‌ മടങ്ങി…പൈലറ്റും ഡെല്‍ഹിയിലേക്ക്‌…108-ല്‍ 82 എം.എല്‍.എ.മാര്‍ രാജി നല്‍കി

ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിന്‌ ഭരണം കയ്യിലുള്ള പ്രധാന സംസ്ഥാനമായ രാജസ്ഥാനിലേക്ക്‌ രാഷ്ട്രീയ പ്രതിസന്ധി തീര്‍ക്കാന്‍ ഹൈക്കമാന്‍ഡ്‌ അയച്ച്‌ കേന്ദ്ര നിരീക്ഷകര്‍ കാത്തിരുന്ന്‌ മടങ്ങി. 108 എം.എല്‍.എ.മാരാണ്‌ പാര്‍ടിക്ക്‌ ഇവിടെയുള്ളത്‌. ഇതില്‍ 92 പേര്‍ അശോക്‌ ഗെലോട്ട്‌ പക്ഷക്കാര്‍. സച്ചിന്‍ പൈലറ്റ്‌ മുഖ്യമന്ത്രിയാകുന്നത്‌ തടയാനായി ഇവരെയെല്ലാം ഗെലോട്ട്‌ ഒറ്റക്കെട്ടായി അണിനിരത്തിക്കഴിഞ്ഞു. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാന്‍ പാര്‍ടി തീരുമാനിക്കുകയാണെങ്കില്‍ 92 പേരും രാജിവെക്കുമെന്നാണ്‌ ഭീഷണി. ഇവരില്‍ 82 പേര്‍ സ്‌പീക്കര്‍ക്ക്‌ രാജിക്കത്ത്‌ നല്‍കിയിരിക്കയാണെന്നും പറയുന്നുണ്ട്‌. എന്നാല്‍ ആരുടെ രാജിയും സ്‌പീക്കര്‍ അംഗീകരിച്ചിട്ടില്ല.
രാജസ്ഥാനിലെ രാഷ്ട്രീയ നാടകത്തില്‍ കേന്ദ്രനിരീക്ഷകര്‍ വെറുംകയ്യോടെ ഡല്‍ഹിക്ക്‌ മടങ്ങിയിരിക്കയാണ്‌. ഞായറാഴ്‌ച നടത്താന്‍ നിശ്ചയിച്ച കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ടി യോഗത്തിലേക്ക്‌ കേന്ദ്രനിരീക്ഷകരായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും രാജസ്ഥാന്റെ ചുമതലക്കാരനായ അജയ്‌മാക്കനും എത്തി ഏറെനേരം കാത്തിരുന്നെങ്കിലും എം.എല്‍.എ.മാര്‍ വിട്ടു നിന്നു. എല്ലാ എം.എല്‍.എ.മാരെയും തനിച്ച്‌ തനിച്ച്‌ കണ്ട്‌ സംസാരിക്കാനായിരുന്നു സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശം. എന്നാല്‍ നവരാത്രി ഉല്‍സവം കാരണം എം.എല്‍.എ.മാര്‍ അവരുടെ മണ്ഡലങ്ങളിലേക്ക്‌ പോയി എന്നായിരുന്നു കേന്ദ്രനിരീക്ഷകര്‍ക്ക്‌ കിട്ടിയ അറിയിപ്പ്‌. സച്ചിന്‍ പൈലറ്റിന്റെ പക്ഷക്കാരായവര്‍ മാത്രമാണ്‌ യോഗത്തിലെത്തിയത്‌. അതു കൊണ്ടു തന്നെ യോഗം അലങ്കോലമായി. മന്ത്രിമാരായ ധാരിവാൾ, പ്രതാപ് സിംഗ് ഖാചാരിയവാസ്, മഹേഷ് ജോഷി, മുഖ്യമന്ത്രി ഗെലോട്ടിന്റെ ഉപദേഷ്ടാവ് ലോധ എന്നിവർ എഐസിസി നിരീക്ഷകരുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും തർക്കം തുടർന്നു. സ്ഥിതിഗതികള്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിക്കാനായി നിരീക്ഷകര്‍ ഇന്ന്‌ ഡെല്‍ഹിയിലേക്ക്‌ പോയി. അവര്‍ സോണിയ ഗാന്ധിയെ വിവരങ്ങള്‍ ധരിപ്പിക്കും.
നിരീക്ഷകര്‍ക്കു മുന്നില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്ന്‌ ഗെലോട്ടിന്റെ വിശ്വസ്‌ത എം.എല്‍.എ.മാര്‍ വാര്‍ത്താ ഏജന്‍സിയോട്‌ പറഞ്ഞു. ഞായറാഴ്‌ച മന്ത്രി ധാരിവാളിന്റെ വീട്ടില്‍ യോഗം ചേര്‍ന്ന ശേഷം അവര്‍ സ്‌പീക്കര്‍ സി.പി.ജോഷിയെയും വീട്ടില്‍ പോയി കണ്ടിരുന്നു. ജോഷിയുടെ വീട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ചില ഗെഹ്‌ലോട്ടിന്റെ വിശ്വസ്തർ, 2020 ലെ പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിനെ രക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഒരാളായിരിക്കണം അടുത്ത മുഖ്യമന്ത്രിയെന്നും അത് അട്ടിമറിക്കാനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ആവരുതെന്നും അഭിപ്രായപ്പെട്ടിരുന്നു. 2020-ല്‍ സച്ചിന്‍ പൈലറ്റ്‌ ബി.ജെ.പി.യുമായി ചേരാന്‍ ശ്രമം നടത്തിയിരുന്നുവെന്നാണ്‌ ഗെലോട്ട്‌ പക്ഷത്തിന്റെ മുഖ്യമായ ആരോപണം. 2020-ലെ രാ്ര്രഷ്ടീയ പ്രതിസന്ധിയില്‍ കൂടെ നിന്ന ആളെ മാത്രമേ അംഗീകരിക്കൂ എന്നാണ്‌ അവരുടെ നിലപാട്‌.

Spread the love
English Summary: 82 congress mlas in rajasthan sent resignation to speaker

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick