Categories
latest news

ഇന്ന് വിക്ഷേപിച്ച ഉപഗ്രഹങ്ങളില്‍ നിന്നും സിഗ്നൽ ലഭിക്കുന്നില്ല , ആശങ്കയിൽ

ഇന്ന് രാവിലെ ശ്രീഹരിക്കോട്ടയില്‍യില്‍ നിന്നുംവിക്ഷേപിച്ച ഐഎസ്ആര്‍ഒ രൂപകല്‍പ്പന ചെയ്ത കുഞ്ഞന്‍ റോക്കറ്റായ സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിലിന്റെ യാത്ര (എസ്എസ്എല്‍വി) ആശങ്കയില്‍. വിക്ഷേപിച്ച ഉപഗ്രഹങ്ങളില്‍ നിന്നും സിഗ്ന്ല്‍ ലഭിക്കുന്നില്ലെന്നാണ് സൂചന . ഞായറാഴ്ച രാവിലെ 9.18നാണ് എസ്എസ്എല്‍വി രണ്ട് ഉപഗ്രഹങ്ങളുമായി പറന്നുയര്‍ന്നത്.

എസ്എസ്എല്‍വിയുടെ ആദ്യ വിക്ഷേപണം കൂടിയാണ് ഇത്. സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയില്‍ നിന്നും വിക്ഷേപിക്കപ്പെട്ട എസ്എസ്എല്‍വി മൂന്ന്ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നെങ്കിലും. അവസാനഘട്ടത്തില്‍ വിക്ഷേപിച്ച ഉപഗ്രഹങ്ങളില്‍ നിന്നും സിഗ്‌നല്‍ ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

thepoliticaleditor

വിക്ഷേപണത്തിന് ശേഷം 12 മിനുട്ടും 36 സെക്കന്റും പിന്നിട്ടപ്പോള്‍ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം ഇഒഎസ 2 ഭ്രമണപഥത്തിലെത്തിയെന്നും അന്‍പത് സെക്കന്റുകള്‍ കൂടി പിന്നിടുമ്പോള്‍ ആസാദി സാറ്റും ഭ്രമണപഥത്തിലെത്തിയെന്നും ഐഎസ്ആര്‍ഒ മിഷന്‍ കണ്‍ട്രോള്‍ റൂം അറിയിച്ചിരുന്നു.എന്നാല്‍ പിന്നീട് ഉപഗ്രഹത്തില്‍ നിന്നും സിഗ്നലുകള്‍ ലഭിക്കാതെ വരികയായിരുന്നു. ഐഎസ്ആര്‍ഒ തലവന്‍ സോമനാഥ് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. എസ്എസ്എല്‍വിയുടെ എല്ലാ ഘട്ടങ്ങളും പ്രതീക്ഷിച്ച പോലെ തന്നെ നിര്‍വഹിച്ചുവെങ്കിലും ദൗത്യത്തിന്റെ ടെര്‍മിനല്‍ ഘട്ടത്തില്‍ ഡാറ്റ നഷ്ടപ്പെട്ടുവെന്ന് ഐഎസ്ആര്‍ഒ മേധാവി അറിയിച്ചു.

Spread the love
English Summary: inaugural-sslv-flight-suspense-over-success-of-mission-remains

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick