Categories
kerala

നമ്പിയുടെ ഐ.എസ്‌.ആര്‍.ഒ. കഥയെല്ലാം വെറും ചാരം, ശുദ്ധ ഭോഷ്ക് — മുൻ ​ശാ​സ്ത്ര​ജ്ഞ​ർ

നടന്‍ കൂടിയായ ആര്‍. മാധവന്‍ സംവിധാനം ചെയത്‌ വാര്‍ത്തയില്‍ വലിയ രീതിയില്‍ ഇടം നേടിയ റോക്കറ്റ്‌റി ദി നമ്പി ഇഫക്ട്‌ എന്ന “ബയോ പിക്‌” വിഭാഗത്തിലുള്ള സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്ന നമ്പി നാരായണന്‍ എന്ന ശാസ്‌ത്രജ്ഞന്റെ ജീവിതം യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതാണെന്ന വെളിപ്പെടുത്തലുമായി കൂടുതല്‍ ഐ.എസ്‌.ആര്‍.ഒ. ശാസ്‌ത്രജ്ഞര്‍. നേരത്തെ ഐ.എസ്‌.ആര്‍.ഒ. ശാസ്‌ത്രജ്ഞനും ചാരക്കേസില്‍ കുടുങ്ങി നമ്പി നാരായണനെപോലെ തന്നെ കേസിലും ജയിലിലുമായിരുന്ന ശശികുമാരന്‍നായര്‍ നമ്പിക്കെതിരെയും സിനിമയ്‌ക്കെതിരെയും രംഗത്തു വന്നിരുന്നു.

ന​മ്പി​ ​നാ​രാ​യ​ണ​ന്റെ​ ​അ​വ​കാ​ശ​വാ​ദം​ ​ശു​ദ്ധ​ഭോ​ഷ്കാ​ണെ​ന്ന് ​ഇ​ന്ത്യ​ൻ​ ​പ്രൊ​പ്പ​ൽ​ഷ​ൻ​ ​ടെ​ക​നോ​ള​ജി​യു​ടെ​ ​പി​താ​വും​ ​എ​ൽ.​പി.​എ​സ്.​ഇ​ ​മു​ൻ​ ​ഡ​യ​റ​ക്ട​റു​മാ​യ​ ​ഡോ.​ ​എ.​ഇ.​ ​മു​ത്തു​നാ​യ​ക​വും​ 10​ ​മു​ൻ​ ​ശാ​സ്ത്ര​ജ്ഞ​ന്മാ​രും വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​ആ​രോ​പി​ച്ചു.​ ​’​റോ​ക്ക​ട്രി​ ​ദി​ ​ന​മ്പി​ ​എ​ഫ​ക്ട് ​”​എ​ന്ന​ ​സി​നി​മ​യി​ലും​ ​ചാ​ന​ലു​ക​ളി​ലും​ ​ന​മ്പി​നാ​രാ​യ​ണ​ൻ​ ​വ്യാ​ജ​ ​അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ച് ​ഐ.​എ​സ്.​ആ​ർ.​ഒ​ ​ശാ​സ്ത്ര​ജ്ഞ​ന്മാ​രെ​ ​അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്നും​ ​അ​വ​ർ​ ​പ​റ​ഞ്ഞു. 1980​നു​ശേ​ഷ​മാ​ണ് ​ഐ.​എ​സ്.​ആ​ർ.​ഒ​ ​സ്വ​ന്ത​മാ​യി​ ​ക്ര​യോ​ജ​നി​ക്ക് ​എ​ൻ​ജി​ൻ​ ​ഉ​ണ്ടാ​ക്കാ​ൻ​ ​തു​ട​ങ്ങി​യ​ത്.​ ​ഇ.​വി.​എ​സ് ​ന​മ്പൂ​തി​രി​ക്കാ​യി​രു​ന്നു​ ​ചു​മ​ത​ല.​ ​ന​മ്പി​ ​നാ​രാ​യ​ണ​ന് ​ക്ര​യോ​ജ​നി​ക്കു​മാ​യി​ ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​ഐ.​എ​സ്.​ആ​ർ.​ഒ​യി​ലെ​ ​ശാ​സ്ത്ര​ത​ജ്ഞ​നാ​യി​രി​ക്കെ​ ​എ.​പി.​ജെ.​ ​അ​ബ്ദു​ൽ​ ​ക​ലാ​മി​നെ​പ്പോ​ലും​ ​താ​ൻ​ ​തി​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ​ന​മ്പി​നാ​രാ​യ​ണ​ൻ​ ​സി​നി​മ​യി​ൽ​ ​പ​റ​യു​ന്ന​ത് ​ച​രി​ത്ര​ത്തെ​ ​വ​ള​ച്ചൊ​ടി​ക്ക​ലാ​ണ്.​ 21,000​ത്തി​ൽ​പ്പ​രം​ ​ആ​ളു​ക​ൾ​ ​ജോ​ലി​ചെ​യ്യു​ന്ന​ ​ഐ.​എ​സ്.​ആ​ർ.​ഒ​യ്ക്കു​ണ്ടാ​യ​ ​എ​ല്ലാ​വി​ജ​യ​ങ്ങ​ളും​ ​ഒ​ന്നോ​ര​ണ്ടോ​ ​വ്യ​ക്തി​ക​ളു​ടെ​ ​ക​ഴി​വു​കൊ​ണ്ടു​ണ്ടാ​യ​ത​ല്ല.​ ​ന​മ്പി​നാ​രാ​യ​ണ​ന് ​പ​ദ്മ​ഭൂ​ഷ​ൻ​ ​കി​ട്ടി​യ​ത് ​ഐ.​എ​സ്.​ആ​ർ.​ഒ​യി​ലെ​ ​പ്ര​വ​ർ​ത്ത​നം​ ​കൊ​ണ്ട​ല്ല.​ ​പ​ദ്മ​ഭൂ​ഷ​ൻ​ ​കി​ട്ടി​യ​തെ​ങ്ങ​നെ​ ​എ​ന്ന് ​ചോ​ദി​ച്ച​പ്പോ​ൾ​ ​കേ​സി​ന്റെ​ ​കാ​ര്യം​ ​പ​റ​ഞ്ഞ് ​ഡ​ൽ​ഹി​യി​ലു​ള്ള​ ​ചി​ല​ ​ബ​ന്ധ​ങ്ങ​ൾ​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്നു​ ​ന​മ്പി​ ​നാ​രാ​യ​ണ​ന്റെ​ ​മ​റു​പ​ടി​യെ​ന്നും​ ​മു​ത്തു​നാ​യ​കം​ ​പ​റ​ഞ്ഞു. 1990​ ​ലാ​ണ് ​ക്ര​യോ​ജ​നി​ക് ​പ്രൊ​പ്പ​ൽ​ഷ​ൻ​ ​സി​സ്റ്റം​ ​പ്രോ​ജ​ക്ട് ​എ​ൽ.​പി.​എ​സ്.​സി​യി​ൽ​ ​തു​ട​ങ്ങി​യ​ത്.​ ​റ​ഷ്യ​യി​ലെ​ ​ഗ്ലാ​വ് ​കോ​സ്മോ​സു​മാ​യി​ ​ച​ർ​ച്ച​ ​ചെ​യ്യാ​ൻ​ ​മു​ത്തു​നാ​യ​ക​ത്തെ​ ​ഐ.​എ​സ്.​ആ​ർ.​ഒ​ ​ചെ​യ​ർ​മാ​ൻ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി.​ 93​ ​ഡി​സം​ബ​റി​ൽ​ ​ക​രാ​ർ​ ​പു​തു​ക്കി.​ 1994​ ​ന​വം​ബ​റി​ൽ​ ​ന​മ്പി​നാ​രാ​യ​ണ​ൻ​ ​സ്വ​യം​ ​വി​ര​മി​ക്കാ​ൻ​ ​അ​പേ​ക്ഷ​ ​ന​ൽ​കി​ .​ ​ആ​ ​മാ​സം​ ​ത​ന്നെ​ ​അ​റ​സ്റ്റി​ലു​മാ​യി.​ ​അ​തോ​ടെ​ ​ന​മ്പി​ ​നാ​രാ​യ​ണ​ൻ​ ​ക്ര​യോ​ജ​നി​ക് ​പ്രോ​ഗ്രാ​മി​ൽ​ ​നി​ന്ന് ​പു​റ​ത്താ​യി.​ ​വി​ക്രം​സാ​രാ​ഭാ​യി​യാ​ണ് ​ത​ന്നെ​ ​അ​മേ​രി​ക്ക​യി​ലെ​ ​പ്രീ​സ്റ്റ​ൺ​ ​സ​ർ​വ​ക​ലാ​ശാ​ലാ​യി​ൽ​ ​പി.​ജി​ക്ക് ​പ​ഠി​ക്കാ​ന​യ​ച്ച​തെ​ന്ന​ ​ന​മ്പി​ ​നാ​രാ​യ​ണ​ന്റെ​ ​വാ​ദ​വും​ ​തെ​റ്റാ​ണ്.വി​കാ​സ് ​എ​ൻ​ജി​ൻ​ ​വി​ക​സി​പ്പി​ച്ച​ത് ​ന​മ്പി​ ​നാ​രാ​യ​ണ​നാ​ണെ​ന്ന​ ​പ്ര​ചാ​ര​ണ​വും​ ​തെ​റ്റ്.​ ​ഫ്രാ​ൻ​സി​ന്റെ​ ​വൈ​ക്കിം​ഗ് ​എ​ൻ​ജി​നാ​ണ് ​വി​കാ​സാ​യി​ ​വി​ക​സി​പ്പി​ച്ച​ത്.​ ​മു​ത്തു​നാ​യ​ക​മാ​യി​രു​ന്നു​ ​പ്രോ​ജ​ക്ട് ​ഡ​യ​റ​ക്ട​ർ​ .​ ​ലോ​ജി​സ്റ്റി​ക് ​ആ​ൻ​ഡ് ​മാ​നേ​ജ്മെ​ന്റ് ​വ​ർ​ക്കി​ന്റെ​ ​മാ​നേ​ജ​രാ​യി​രു​ന്നു​ ​ന​മ്പി​ ​നാ​രാ​യ​ണ​ൻ.​ ​സ്‌​കോ​ട്ട്ല​ൻ​ഡി​ൽ​ ​നി​ന്ന് 400​ ​ദ​ശ​ല​ക്ഷം​ ​പൗ​ണ്ടി​ന്റെ​ ​ഹൈ​ഡ്രോ​ളി​ക് ​പ്ലാ​ന്റും​ ​മ​റ്റ് ​ഉ​പ​ക​ര​ണ​ങ്ങ​ളും​ ​ന​മ്പി​ ​നാ​രാ​യ​ണ​ൻ​ ​വ​ഴി​ ​ഇ​ന്ത്യ​യ്ക്ക് ​കി​ട്ടി​യെ​ന്നും​ ​ക്ര​യോ​ജ​നി​ക്ക് ​എ​ൻ​ജി​ൻ​ ​താ​ഷ​ക്ക​ന്റ് ​വ​ഴി​ ​ക​റാ​ച്ചി​യി​ലൂ​ടെ​ ​ഇ​ന്ത്യ​യി​ൽ​ ​കൊ​ണ്ടു​വ​ന്നു​വെ​ന്ന് ​സി​നി​മ​യി​ൽ​ ​കാ​ണി​ക്കു​ന്ന​തും​ ​തെ​റ്റാ​ണ്.
ഡി.​ ​ശ​ശി​കു​മാ​ര​ൻ,​ ​പ്രൊ​ഫ.​ ​ഇ.​വി.​എ​സ്.​ ​ന​മ്പൂ​തി​രി,​ ​ശ്രീ​ധ​ര​ൻ​ ​ദാ​സ്,​ ​ഡോ.​ ​ആ​ദി​മൂ​ർ​ത്തി​ ,​ ​ഡോ.​ ​മ​ജീ​ദ്,​ ​ജോ​ർ​ജ്ജ് ​കോ​ശി,​ ​കൈ​ലാ​സ​നാ​ഥ​ൻ,​ ​ജ​യ​കു​മാ​ർ​ ​എ​ന്നി​വ​രും​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.

thepoliticaleditor
Spread the love
English Summary: FORMER ISRO SCIENTISTS AGAINST NAMBI BIO PIC

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick