Categories
kerala

ലിനിയുടെ ഭര്‍ത്താവ്‌ സജീഷ്‌ വീണ്ടും വിവാഹിതനാകുന്നു

നിപ രോഗബാധിതരെ ചികില്‍സിച്ചതിലൂടെ രോഗം പകര്‍ന്ന്‌ മരണത്തിലേക്ക്‌ മറഞ്ഞു പോയ കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയായ നഴ്‌സ്‌ ലിനിയുടെ ഭര്‍ത്താവ്‌ സജീഷ്‌ വീണ്ടും വിവാഹിതനാകുന്നു. കൊയിലാണ്ടി സ്വദേശി പ്രതിഭയാണ് വധു. അധ്യാപികയാണ് പ്രതിഭ. ഈ മാസം 29ന് വടകര ലോകനാര്‍ക്കാവ് ക്ഷേത്രത്തിലാണ് വിവാഹം. സജീഷ് ഫെയ്സ്ബുക്കിലൂടെയാണ് വിവാഹക്കാര്യം അറിയിച്ചത്. 2018-ലാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന ലിനി നിപ ബാധിച്ച് മരിച്ചത് .

ഫെയ്സ്ബുക് കുറിപ്പ്:

thepoliticaleditor

പ്രിയ സുഹൃത്തുക്കളെ,
ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക്‌ കാലെടുത്തു വയ്ക്കുകയാണ്‌. റിതുലിനും സിദ്ധാർഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ആഗസ്റ്റ്‌ 29 ന്‌ വടകര ലോകനാർകാവ്‌ ക്ഷേത്രത്തിൽ വച്ച്‌ ഞങ്ങൾ വിവാഹിതരാവുകയാണ്‌. ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാർഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണം…..സജീഷ്‌, റിതുൽ, സിദ്ധാർഥ്, പ്രതിഭ, ദേവപ്രിയ

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick