Categories
kerala

ചാലക്കുടിപ്പുഴയോരത്ത് വന്‍ തോതില്‍ ജനങ്ങളെ ഒഴിപ്പിക്കുന്നു…ജനം ഒഴിയാന്‍ മടിക്കുന്നുവെന്ന്‌ ജനപ്രതിനിധി

ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാൽ വൻതോതിൽ ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി. 2018ലെ പ്രളയബാധിത മേഖലകളിൽ നിന്നാണ് ഒഴിപ്പിക്കൽ. എന്നാൽ ജനങ്ങൾ ഒഴിയാൻ മടിക്കുന്നതായി ചാലക്കുടി നഗരസഭ ചെയർമാന്‍ പറഞ്ഞു. കേരള ഷോളയാർ, പെരിങ്ങൽകുത്ത് ഡാമുകൾ കൂടുതൽ തുറന്നതോടെ ചാലക്കുടി പുഴയിൽ ജല നിരപ്പ് അപകടകരമാവിധം ഉയർന്നിരിക്കയാണ് . ഇന്ന് രാത്രിയോടെ മാത്രമേ തമിഴ്നാട്ടിൽനിന്നുള്ള വെള്ളം പൂർണായും ഇവിടെ എത്തിത്തുടങ്ങൂ. പെരിങ്ങൽകുത്തിൽ 4 സ്ലൂയിസുകളും 7 ഷട്ടറുകളും തുറന്നു. ഷോളയാറിൽ 3 ഷട്ടറുകൾ ഒരു അടിവീതം ഉയർത്തി. ഇപ്പോഴത്തെ സാഹചര്യത്തിൽ ചാലക്കുടി പുഴയിൽ 1.5 മീറ്റർ ജല നിരപ്പ് ഉയരും.

പുഴയുടെ വൃഷ്ടി പ്രദേശത്തും കനത്ത മഴ പെയ്യുന്നുണ്ട്.

thepoliticaleditor
Spread the love
English Summary: evacuation started in chalakkudi river sides

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick