Categories
kerala

രാഷ്ട്രപതി ഭവനിലേക്കും പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും കോൺഗ്രസ് മാർച്ച് : രാഹുൽ ഗാന്ധിയും ശശി തരൂരും അറസ്റ്റിൽ, പ്രിയങ്ക ഗാന്ധി കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

പണപ്പെരുപ്പം, വിലക്കയറ്റം, ജിഎസ്ടി, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയ രാഹുൽ ഗാന്ധിയും ശശി തരൂരും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുത്തു മാർച്ചിന് ഡൽഹി പോലീസ് അനുമതി നിഷേധിച്ചിരുന്നു . പ്രധാനമന്ത്രിയുടെ ഓഫീസിലേക്കുള്ള മാര്‍ച്ച്‌ നടന്നുകൊണ്ടിരിക്കുകയാണ്‌. മാര്‍ച്ച്‌ തടഞ്ഞപ്പോള്‍ പ്രിയങ്കാ ഗാന്ധി റോഡിലിരുന്ന്‌ പ്രതിഷേധിക്കുകയാണ്‌. വന്‍ പൊലീസ്‌ സന്നാഹം സ്ഥലത്തുണ്ട്‌.

അർദ്ധസൈനിക വിഭാഗവും ഡൽഹി പോലീസും വിജയ് ചൗക്ക് റോഡും പാർലമെന്റിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്കുള്ള വഴിയും ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞു. കോൺഗ്രസ് എംപിമാരുടെ പ്രതിഷേധം തടയാൻ ബാരിക്കേഡുകളുടെ മറുവശത്ത് വനിതാ പാരാ മിലിട്ടറി ഉദ്യോഗസ്ഥർ ക്യൂ നിന്നു. ഇന്ത്യയിൽ ഇപ്പോൾ ജനാധിപത്യമില്ലെന്നും നമ്മുടെ രാജ്യം നാലുപേരുടെ സ്വേച്ഛാധിപത്യത്തിൻ കീഴിലാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

thepoliticaleditor
Spread the love
English Summary: CONGRESS PROTEST IN DELHI RAHUL GANDHI ARRESTED

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick