Categories
kerala

മുല്ലപ്പെരിയാര്‍ ഡാം തുറന്നു…ഇപ്പോള്‍ മൂന്ന്‌ ഷട്ടറുകള്‍

മുല്ലപ്പെരിയാര്‍ ഡാം തമിഴ്‌നാട്‌ തുറന്നു. ആദ്യം രാവിലെ 11.30-നാണ്‌ തുറക്കുക എന്ന്‌ പറഞ്ഞിരുന്നെങ്കിലും 12.30-നാണ്‌ തുറന്നത്‌. മൂന്ന്‌ ഷട്ടറുകളാണ്‌ ഇപ്പോള്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുള്ളത്‌ . കൂടുതല്‍ ഷട്ടറുകള്‍ തുറക്കുമോ എന്നത്‌ വൈകീട്ടേ തീരുമാനമാകുകയുള്ളൂ. തീരത്ത്‌ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. സെക്കന്റില്‍ 534 ഘനയടി വെള്ളമാണ്‌ പുറത്തേക്ക്‌ ഒഴുക്കി വിടുന്നത്‌. ചപ്പാത്ത്‌, ഉപ്പുതറ, വണ്ടിപ്പെരിയാര്‍, വള്ളക്കടവ്‌ തുടങ്ങി ഡാമിന്‍രെ സമീപ പ്രദേശത്തെല്ലാം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ഈ പ്രദേശങ്ങള്‍ പിന്നിട്ട്‌ വെള്ളം ഇടുക്കി അണക്കെട്ടിലേക്കാണ്‌ എത്തുക. രണ്ടു മണിക്കൂറിനു ശേഷം 1000 ഘന അടി വെള്ളം തുറന്നു വിടാന്‍ ആലോചിക്കുന്നുണ്ട്‌.

Spread the love
English Summary: MULLAPPERIYAR SHUTTERS LIFTED

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick