Categories
latest news

പുരസ്‌കാരങ്ങൾ വാരിക്കൂട്ടി മലയാള സിനിമ

്‌അയ്യപ്പനും കോശിയും അവാര്‍ഡുകള്‍ വാരിക്കൂട്ടി

Spread the love

2020ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പുരസ്‌കാരങ്ങൾ വാരിക്കൂട്ടി മലയാളം ഇത്തവണ അഭിമാനനേട്ടം കൈവരിച്ചു. അപർണ ബാലമുരളി മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അർഹയായി. സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. ഇതേ ചിത്രത്തിലെ പ്രകടനത്തിന് സൂര്യ, തൻഹാജിയിലെ അഭിനയത്തിന് അജയ് ദേവ്‌ഗൺ എന്നിവർ മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. അയ്യപ്പനും കോശിയും എന്ന സിനിമയിലൂടെ ബിജു മേനോൻ മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കി.

മികച്ച സംവിധായകനായി അയ്യപ്പനും കോശിയും സംവിധാനം ചെയ്‌ത സച്ചി തിരഞ്ഞെടുക്കപ്പെട്ടു. മലയാളത്തിന്റെ അഭിമാനം വാനോളം ഉയർത്തികൊണ്ട് മികച്ച ഗായികയ്‌ക്കുള്ള പുരസ്‌കാരം നഞ്ചിയമ്മയ‌്ക്ക് ലഭിച്ചു. അയ്യപ്പനും കോശിയിലെ ഗാനമാണ് നഞ്ചിയമ്മയെ പുരസ്‌കാരത്തിന് അർഹയാക്കിയത്. സംഘട്ടനം- മാഫിയ ശശി (അയ്യപ്പനും കോശിയും).

thepoliticaleditor

മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം തിങ്കളാഴ്‌ച നിശ്ചയം നേടി . പ്രത്യേക പരാമർശത്തിനുള്ള പുരസ്‌കാരത്തിന് സംവിധാകന്‍ വി.കെ.പ്രകാശിന്റെ മകള്‍ കാവ്യ പ്രകാശ്‌ സംവിധാനം ചെയ്‌ത വാങ്ക് അർഹമായി.

വിപുൽ ഷാ അദ്ധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരം നിർണയിച്ചത്. 2020ൽ പുറത്തിറങ്ങിയ ഫീച്ചർ, നോൺ ഫീച്ചർ സിനിമകളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.

Spread the love
English Summary: national film awards declared malayalam bags several titles

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick