Categories
kerala

സി.ബി.എസ്‌.ഇ. സിലബസില്‍ പത്താംക്ലാസ്‌ പഠിച്ചവര്‍ക്ക്‌ ആശ്വാസമായി ഹൈക്കോടതി ഉത്തരവ്

സി.ബി.എസ്‌.ഇ. സിലബസില്‍ പത്താംക്ലാസ്‌ വരെ പഠിച്ചവര്‍ക്ക്‌ ആശ്വാസമായി ഹൈക്കോടതി ഉത്തരവ്-സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണി വരെ അപേക്ഷിക്കാം. സിബിഎസ്ഇ 10–ാം ക്ലാസ് ഫലം പ്രസിദ്ധീകരിക്കാത്ത പശ്ചാത്തലത്തിൽ പ്രവേശന സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി നടപടി. ഇന്ന് ഉച്ചയ്ക്ക് സിബിഎസ്ഇ 10–ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചിരുന്നു.
സി.ബി.എസ്‌.ഇ. സിലബസില്‍ പത്താംക്ലാസ്‌ ജയിച്ചവരില്‍ ധാരാളം പേര്‍ തുടര്‍പഠനത്തിനായി പ്ലസ്‌ വണ്‍,ടു കോഴ്‌സില്‍ സംസ്ഥാന സിലബസിലേക്ക്‌ മാറി പഠിക്കാന്‍ താല്‍പര്യമുള്ളവരാണ്‌. എന്നാല്‍ കേരള സിലബസില്‍ പ്ലസ്‌ വണ്‍ പ്രവേശനത്തിന്‌ അപേക്ഷിക്കാനുള്ള സമയം കഴിഞ്ഞിട്ടും സി.ബി.എസ്‌.ഇ. പത്താം ക്ലാസ്‌ ഫലം വരാത്തതാണ്‌ കുട്ടികളില്‍ വലിയ ആശങ്കയുണ്ടാക്കിയത്‌. സി.ബി.എസ്‌.ഇ.യില്‍ പഠിച്ചവര്‍ക്ക്‌ സംസ്ഥാന സിലബസില്‍ പഠിച്ച്‌ എസ്‌.എസ്‌.എല്‍.സി. പാസ്സായ കുട്ടികള്‍ക്കുള്ള മുന്‍ഗണന കിട്ടില്ലെങ്കിലും ധാരാളം പേര്‍ക്ക്‌ പിന്നീടുള്ള അവസരങ്ങള്‍ ലഭിക്കുമായിരുന്നു. ഇത്‌ അടയുന്ന സാഹചര്യം വന്നപ്പോഴാണ്‌ ഏതാനും കുട്ടികള്‍ ഹൈക്കോടതിയെ സമീപിച്ചത്‌.

Spread the love
English Summary: relief for cbse students from kerala high court

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick