Categories
kerala

കമ്മ്യൂണിസ്റ്റുകാരന്‍ വിധിയില്‍ വിശ്വസിച്ചുകൂടാത്തതായിരുന്നു…മണി പിന്‍വലിച്ച പരാമര്‍ശം അതു മാത്രം…സ്‌പീക്കറുടെ റൂളിങ്‌ അന്തസ്സുറ്റത്‌

കെ.കെ.രമയെ വിമര്‍ശിച്ച്‌ എം.എം.മണി നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഫ്യൂഡിലിസ്‌ററ്‌ ബോധം ഉള്‍ക്കൊള്ളുന്നതെന്ന്‌ സ്‌പീക്കര്‍ റൂളിങ്‌ നല്‍കിയപ്പോള്‍ വിധി എന്ന തന്നെപ്പോലെ കമ്മ്യൂണിസ്‌റ്റുകാരനായ ഒരാള്‍ പറയാന്‍ പാടില്ലാത്തതായിരുന്നു എന്നും ആ പരാമര്‍ശനം പിന്‍വലിക്കുന്നു എ്‌ന്നും എം.എം.മണി. കെ.കെ.രമ വിധവയായത്‌ അവരുടെ വിധി എന്നായിരുന്നു മണി നിയമസഭയില്‍ പറഞ്ഞിരുന്നത്‌. വിധവയാകുന്നത്‌ വിധിയല്ല എന്ന്‌ മണി തിരുത്തിയില്ല, പകരം വിധി വിശ്വാസിയാകാന്‍ പാടില്ലാത്ത താന്‍ വിധി വിശ്വാസത്തെ സാക്ഷ്യപ്പെടുത്തി എന്നത്‌ അദ്ദേഹം തിരുത്തുകയും ചെയ്‌തു.

സ്‌പീക്കര്‍ എം.ബി.രാജേഷ്‌

ആധുനിക ജനാധിപത്യ കാലത്ത്‌ ഫ്യൂഡല്‍ മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനോട്‌ യോജിക്കാനാവില്ല എന്ന സുപ്രധാനമായ റൂളിങ്‌ സ്‌പീക്കര്‍ എം.ബി.രാജേഷ്‌ നല്‍കി എന്നത്‌ ശ്രദ്ധേയമായി. രാജേഷിന്റെ പ്രസ്‌താവന നിയമസഭയുടെ അന്തസ്സ്‌ ഉയര്‍ത്തിപ്പിടിക്കുന്നതായി മാറി. ഇക്കാര്യം കെ.കെ.രമ സ്‌പീക്കറെ പ്രശംസിച്ചുകൊണ്ട്‌ അടിവരയിടുകയും ചെയ്‌തു.
ഫ്യൂഡല്‍ മൂല്യങ്ങള്‍ക്കെതിരായ സ്‌പീക്കറുടെ വിമര്‍ശനം പ്രത്യക്ഷത്തില്‍ ആര്‍ക്കും ദോഷകരമല്ലെന്ന്‌ തോന്നാമെങ്കിലും അത്‌ ചെന്നു കൊള്ളുന്നത്‌ ചില സി.പി.എം.നേതാക്കള്‍ വാക്കുകളില്‍ പലപ്പോഴും സൂക്ഷിക്കുന്ന ഫ്യൂഡല്‍ ബോധവും സ്‌ത്രീവിരുദ്ധ മനോഭാവവും ഇന്നത്തെ ആധുനിക ജനാധിപത്യ യുഗത്തിന്‌ ഒരു തരത്തിലും അംഗീകരിക്കാനാവാത്തതാണ്‌ എന്ന വിമര്‍ശനത്തിലേക്കാണ്‌. എം.എം.മണിയെ പൂര്‍ണമായും ന്യായീകരിച്ച്‌ നിയമസഭയില്‍ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റുകാരന്റെ വിധിവിശ്വാസ സാക്ഷ്യപ്പെടുത്തലിനെ കുറിച്ച്‌ ഇനി എന്തു പറയുമെന്നത്‌ ആലോചിക്കാന്‍ രസകരമാണ്‌. മണി പരാമര്‍ശം പിന്‍വലിച്ചത്‌ പാര്‍ടി തീരുമാനപ്രകാരമാണെന്നതില്‍ രണ്ടു പക്ഷമില്ല. പക്ഷേ മണിയെ മുച്ചൂടും ന്യായീകരിച്ച പാര്‍ടി നേരിടുന്ന പ്രതിച്ഛായാ നഷ്ടം നികത്താന്‍ മണിയുടെ വൈകിയുള്ള പിന്‍വാങ്ങല്‍ സഹായകമാകുമോ എന്നതാണ്‌ കാര്യം.

thepoliticaleditor
Spread the love
English Summary: ruling of speaker rajesh and confession of m m mani

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick