Categories
latest news

ശ്രീലങ്കയിലെ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായി ജയസൂര്യ, മഹേള , സംഗക്കാര

ശ്രീലങ്കയിലെ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായി ക്രിക്കറ്റ് ടീം മുന്‍ നായകന്മാരായ ജയസൂര്യ, മഹേള ജയവര്‍ധനെ, കുമാര്‍ സംഗാക്കാരെ എന്നിവര്‍ രംഗത്ത് . മഹേള ജയവര്‍ധനെയും കുമാര്‍ സംഗാക്കാരെയും പ്രക്ഷോഭകര്‍ക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ പിന്തുണ അറിയിച്ചപ്പോൾ സമരത്തില്‍ നേരിട്ടെത്തിയാണ് സനത് ജയസൂര്യ പിന്തുണ അറിയിച്ചത്.

https://twitter.com/Sanath07/status/1545695749177896960?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1545695749177896960%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.janmabhumi.in%2Fnews%2Fworld%2Fformer-cricketers-backs-protest-against-rajapakse-family

ഇത് തങ്ങളുടെ ഭാവിയ്ക്ക് വേണ്ടിയെന്നാണ് പ്രക്ഷോഭ വീഡിയോയ്‌ക്കൊപ്പം കുമാര്‍ സംഗാക്കാരെ ട്വീറ്റ് ചെയ്തത്. ഇത് ജയവര്‍ധനെ റീട്വീറ്റ് ചെയ്തു. പ്രക്ഷോഭം തടയാന്‍ പോലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചതിനെതിരെയും ജയവര്‍ധനെ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. പ്രക്ഷോഭത്തില്‍ നേരിട്ട് പങ്കെടുത്താണ് ജയസൂര്യ സമരത്തിന് പിന്തുണ അറിയിച്ചത്.

thepoliticaleditor

രൂക്ഷമായ ഭാഷയിലാണ് മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ പ്രസിഡന്റിനെ വിമര്‍ശിച്ചത്. സമരം വിജയിച്ചിരിക്കുന്നു. താങ്കളുടെ കോട്ട നിലംപതിച്ചിരിക്കുന്നു, രാജ്യം ജനങ്ങളും വിജയിച്ചു. ഇനിയെങ്കിലും രാജിവെച്ചൊഴിയാന്‍ മാന്യത കാട്ടണമെന്നും ഗോദബയടോയ് ജയസൂര്യ ആവശ്യപ്പെട്ടു.
സര്‍വകക്ഷി യോഗം പ്രധാനമന്ത്രി റെനില്‍ വിക്രമ സിംഗെ വിളിച്ചുചേര്‍ത്തിട്ടുണ്ട്. യോഗത്തിലെ തീരുമാനം എന്തായാലും താന്‍ അംഗീകരിക്കാന്‍ തയാറാണെന്ന് പ്രസിഡന്റ് ഗോദബയ രജപക്‌സെ അറിയിച്ചു.

Spread the love
English Summary: former cricketers supports sreelankan protests

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick