നൂപുർ ശർമയ്ക്കെതിരെ ഭീഷണി മുഴക്കിയ അജ്‌മേർ ദർഗയിലെ പുരോഹിതൻ സൽമാൻ ചിസ്തിയെ അറസ്റ്റ് ചെയ്തു. പ്രവാചക വിരുദ്ധ പരാമർശം നടത്തിയ നൂപുർ ശർമയുടെ തല വെട്ടുന്നയാൾക്ക് സ്വന്തം വീട് സമ്മാനമായി നൽകുമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. വീഡിയോ ക്ലിപ്പിലൂടെയായിരുന്നു നൂപുറിനെ വധിക്കാൻ ചിസ്തി ആഹ്വാനം നടത്തിയത്. പുലർച്ചെ ഒരു മണിയോടെയാണ് ഇയാളെ വീട്ടിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. പ്രവാചകനെ നിന്ദിച്ചതിന് നൂപുറിന്റെ തലയ്‌ക്കാണ് വെടി വയ്‌ക്കേണ്ടതെന്നും അജ്‌മേറിൽ നിന്നാണ് താനിത് പറയുന്നതെന്നും ചിസ്തിയുടെ വീഡിയോയിലുണ്ട്. അതേസമയം, ചിസ്തിയുടെ വീഡിയോയെ അജ്‌മേർ ദർഗ ദിവാൻ സൈനുൽ ആബിദിൻ അലി ഖാൻ അപലപിച്ചിരുന്നു. മതസൗഹാർദത്തിന്റെ സ്ഥലമാണ് ദർഗയെന്നും വീഡിയോയിലെ സന്ദേശം ദർഗയുടേതല്ലെന്നും അദ്ദേഹം പറയുകയുണ്ടായി.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
latest news
നൂപുർ ശർമയുടെ തലവെട്ടുന്നയാൾക്ക് സ്വന്തം വീട് വാഗ്ദാനം…അജ്‌മേർ ദർഗയിലെ പുരോഹിതൻ അറസ്റ്റിൽ…പുരോഹിതനെ തള്ളി ദർഗ ദിവാൻ
Social Connect
Editors' Pick
കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം…പ്രതി അറസ്റ്റിൽ
August 07, 2024